കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കെ മാണിക്ക് പാളിയോ? കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗിൽ വൻ ഇടിവ്

Google Oneindia Malayalam News

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായതോടെ മുന്നണികളുടെ നെഞ്ചിടിപ്പും ഉയർന്നിരിക്കുന്നത്. ഇക്കുറി എന്ത് സംഭവിച്ചാലും വിജയം തങ്ങൾക്കാണെന്ന് അവകാശപ്പെടുകയാണ് ഇടതു-വലത് മുന്നണികൾ. രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട ജില്ല കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയമായിരുന്നു.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം തിരഞ്ഞെടുപ്പിനെ ഏത് രീതിയിലാകും സ്വാധീനിക്കുകയെന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. വലിയ വിജയ പ്രതീക്ഷ എൽഡിഎഫ് പുലർത്തുന്നുണ്ടെങ്കിലും മുന്നണിയുടെ നെഞ്ചിടിപ്പ് ഉയർത്തി കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

കോട്ടയത്ത് കടുപ്പിച്ച് പോരാട്ടം

കോട്ടയത്ത് കടുപ്പിച്ച് പോരാട്ടം

പതിറ്റാണ്ടുകളായി യുഡിഎഫിന്‍റെ നട്ടെല്ലായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തിലൂടെ മധ്യകേരളത്തിൽ വൻ വിജയമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് കോട്ടയത്ത്.ജില്ലാ പഞ്ചായത്തും പാലാ നഗരസഭയും കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളും ജോസിന്റെ വരവോടെ കൈപ്പിടിയിലാകുമെന്ന് നേതൃത്വം കണക്കാക്കുന്നു.

 പ്രതീക്ഷിച്ച സീറ്റുകൾ

പ്രതീക്ഷിച്ച സീറ്റുകൾ

അഭിമാന പോരാട്ടത്തിന് വഴിയൊരുങ്ങിയ ജില്ലാ പഞ്ചായത്തിൽ 16 സീറ്റ് വരെ ലഭിക്കുമെന്നാണ് ജോസ് പക്ഷവും എൽഡിഎഫും അവകാശപ്പെടുന്നത്. പാലായിൽ 18 സീറ്റോളും വിജയിക്കുമെന്നും മുത്തോലി, കരൂർ, കൊഴുവനാൽ, രാമപുരം തുടങ്ങിയ പഞ്ചായത്തുകളിൽ സമ്പൂര്‍ണ്ണ വിജയമാണ് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നത്.

പോളിംഗിൽ കുറവ്

പോളിംഗിൽ കുറവ്

എന്നാൽ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ഇടതുമുന്നണിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് കേരള കോൺഗ്രസ് തട്ടകങ്ങളിൽ പോളിംഗ് ശതമാനത്തിൽ കുത്തനെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലായിലും കടുത്തുരുത്തിയിലുമാണ് പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായത്.

ആശങ്കയോടെ മുന്നണികൾ

ആശങ്കയോടെ മുന്നണികൾ

ഇരുമണ്ഡലങ്ങളിലെ നഗരസഭ, ബ്ലോക്ക് ഡിവിഷനുകളിൽ അഞ്ച് ശതമാനത്തിലേറെ വോട്ടാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്.2015 ൽ 79.04 ആയിരുന്നു പോളിംഗ് ശതമാനം. പാലാ നഗരസഭയിൽ 2015ൽ 77.7 ശതമാനമായിരുന്നു പോളിംഗ്. ഇത് ഇക്കുറി 71 ശതമാനമായി.

 മറ്റ് ബ്ലോക്കുകൾ

മറ്റ് ബ്ലോക്കുകൾ

അതേസമയം കടുത്തുരുത്തിയിലെ ഉഴവൂർ ബ്ലോക്കിൽ അഞ്ച് ശതമാനത്തിന്റെയും കടുത്തുരുത്തി ബ്ലോക്കിൽ മാത്രം നാല് ശതമാനത്തിന്റേയും കുറവുണ്ടായി. ചങ്ങനാശ്ശേരി നഗരസഭയിൽ നാല് ശതമാനമാണ് കുറഞ്ഞത്.ഈരാറ്റുപ്പേട്ട നഗരസഭയില്‍ ഇത്തവണയും 85 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ പോള്‍ ചെയ്തു.

എൽഡിഎഫിന് ആശ്വാസം

എൽഡിഎഫിന് ആശ്വാസം

എന്നാൽ ഇടത് കോട്ടകളായ കുമരകം, വൈക്കം മേഖലകളിൽ പോളിംഗ് ശതമാനത്തിൽ കുറവ് വന്നില്ലെന്നത് എൽഡിഎഫി്‍റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. പാലായിൽ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും എൽഡിഎഫിനെ അത് ആശങ്കപ്പെടുത്തില്ലെന്നതാണ് മറ്റൊരു വസ്തുത.

പാലായിലെ ഫലം

പാലായിലെ ഫലം

ഇക്കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞിരുന്നു. എന്നാൽ വിജയം എൽഡിഎഫിനൊപ്പമായിരുന്നു. ഇതാണ് എൽഡിഎഫിന്റെ പ്രതീക്ഷ ഉയര‍്ത്തുന്നത്. പോളിംഗ് ശതമാനത്തിലെ കുറവ് ജോസിന്റെ നഷ്ടത്തിന്റെ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വഴങ്ങേണ്ടി വരും

വഴങ്ങേണ്ടി വരും


അങ്ങനെയെങ്കിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജോസിന്റെ വിലപേശൽ ശക്തി കുറയും. ജോസിന് പാലാ ഉൾപ്പെടെയുള്ള സീറ്റുകൾ വിട്ട് കൊടുക്കുന്നതിനെ ചൊല്ലി എൻസിപിയും സിപിഐയും ഉയർത്തുന്ന പ്രതിഷേധങ്ങൾക്ക് എൽഡിഎഫിന് വഴങ്ങേണ്ടി വന്നേക്കും.

Recommended Video

cmsvideo
Manju warrier, tovino and other stars who voted | Oneindia Malayalam
 പിസി ജോർജ്ജും ബിജെപിയും

പിസി ജോർജ്ജും ബിജെപിയും

പോളിംഗ് ശതമാനത്തിലെ കുറവ് യുഡിഎഫും ആശങ്കയോടെയാണ് കാണുന്നത്. എങ്കിലും ജോസിന്റെ മുന്നണി മാറ്റം തങ്ങളെ തുണയ്ക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങൾ വെച്ച് പുലർത്തുന്നത്.ജോസിന് തിരിച്ചടി നേരിടുകയാണെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള യുഡിഎഫിന്റെ ആത്മവിശ്വാസം ഉയരും.
ഇത്തവണ ജില്സയിലെ ബിജെപിയുടേയും പിസി ജോർജ്ജിന്റെ ജനപക്ഷത്തിന്റേയും പ്രകടനങ്ങൾ തിരഞ്ഞെടുപ്പിൽ നിർണായകമാകും.

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി;ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചുആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി;ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു

ബഹ്‌റൈനില്‍ വന്‍ പ്രഖ്യാപനം; എല്ലാവര്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ നല്‍കുംബഹ്‌റൈനില്‍ വന്‍ പ്രഖ്യാപനം; എല്ലാവര്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ നല്‍കും

English summary
Low polling turn out in Kottayam;will it help Jose K Mani and LDF?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X