കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാണി സി കാപ്പന്‍ കുടംബത്തിന് അപമാനം, പാലായിലെ ജനങ്ങള്‍ക്ക് പുച്ഛം; വിമര്‍ശനവുമായി പിസി ജോര്‍ജ്

Google Oneindia Malayalam News

കോട്ടയം: പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപി നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചനകളാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ എല്‍ഡിഎഫ് യോഗത്തിന് പിന്നാലെ നല്‍കിയത്. പാലാ സീറ്റിന്‍റെ കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ പരിഗണിക്കാമെന്ന ടിപി പീതാംബരന്‍ മാസ്റ്ററുടെ പ്രസ്താവന സിപിഎം വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്. ഇതോടെ എല്‍ഡിഎഫില്‍ നിന്നും ഒരു ഘടകകക്ഷിയെ അടര്‍ത്തിയെടുക്കാമെന്നുള്ള യുഡിഎഫിന്‍റെ മോഹങ്ങള്‍ക്ക് കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. ഇതോടെ മാണി സി കാപ്പനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ ആയ പിസി ജോര്‍ജ്.

എന്‍സിപിയുടെ തുടര്‍ നീക്കം

എന്‍സിപിയുടെ തുടര്‍ നീക്കം

പാലായ്ക്ക് പകരം ഇടതുമുന്നണി എന്ത് ഓഫര്‍ നല്‍കും എന്നതിനെ ആശ്രയിച്ചായിരിക്കും എന്‍സിപിയുടെ തുടര്‍ നീക്കങ്ങള്‍. ഇടതുമുന്നണിയിടോപ്പം തന്നെ നില്‍ക്കണമെന്ന നിലപാടില്‍ ശരദ് പവാറും ഉറച്ച് നിന്നതായാണ് സൂചന. പാലായ്ക്ക് പകരം വിജയസാധ്യതയുള്ള കുട്ടനാട് പോലുള്ള മറ്റൊരു സീറ്റോ രാജ്യസഭാ സീറ്റോ മാണി സി കാപ്പന് നല്‍കിയുള്ള പരിഹാരത്തിനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

മാണി സി കാപ്പന് മാത്രം

മാണി സി കാപ്പന് മാത്രം


പാലാ സീറ്റില്‍ മത്സരിക്കണമെന്ന കടുപിടുത്തം എന്‍സിപിയില്‍ ഉള്ളത് മാണി സി കാപ്പന് മാത്രമാണ്. ഒരു കാരണവശാലും യുഡിഎഫിലേക്കില്ലെന്ന കാര്യം മന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിഭാഗം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാലായ്ക്ക് പകരം മികച്ച വാഗ്ദാനങ്ങള്‍ കിട്ടിയാല്‍ എന്തുകൊണ്ട് അത് സ്വീകരിച്ച് കൂടാ എന്ന നിലപാടിലേക്ക്ക് പാര്‍ട്ടിയിലെ മറ്റ് നേതാക്കളും എത്തിയതോടെ പാലാ വിഷയത്തില്‍ മാണി സി കാപ്പന്‍ തനിച്ചായി.

പിസി ജോര്‍ജ് പറയുന്നു

പിസി ജോര്‍ജ് പറയുന്നു

പാലാ ലഭിച്ചില്ലെങ്കില്‍ എന്‍സിപി മുന്നണി വിടില്ല എന്ന കാര്യം ഏകദേശം ഉറപ്പായി. ഇനിയുള്ള ചോദ്യം മാണി സി കാപ്പന്‍ മാത്രം ഇടതുപാളയം വിട്ട് യുഡിഎഫില്‍ എത്തി പാലാ സീറ്റില്‍ മത്സരിക്കുമോയെന്നാണ്. എന്നാല്‍ യുഡിഎഫിന്‍റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് പോലും നല്‍കാത്ത വ്യക്തിയാണ് മാണി സി കാപ്പന്‍, പിന്നെ എങ്ങനെ അദ്ദേഹത്തെ യുഡിഎഫില്‍ എടുക്കുമെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

ഇനി പിന്തുണ കിട്ടില്ല

ഇനി പിന്തുണ കിട്ടില്ല

എല്‍ഡിഎഫിന്‍റെ എംഎല്‍എയാണ് മാണി സി കാപ്പന്‍. എന്നാല്‍ ഇടക്ക് അദ്ദേഹം പറയും ഞാന്‍ എല്‍ഡിഎഫ് ആണ്, ഇടക്ക് പറയും യുഡിഎഫ് ആണെന്ന്. ശരിക്ക് അദ്ദേഹത്തിന് തന്നെ അറിയില്ല, അദ്ദേഹം എന്താണെന്ന്. അദ്ദേഹം എവിടെ എങ്കിലും ഉറച്ച് നില്‍ക്കട്ടെ എന്നിട്ട് നോക്കാം ബാക്കി കാര്യം. ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയ പിന്തുണ ഇനി പാലായില്‍ കാപ്പന് കിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

 തര്‍ക്കം ഉണ്ടായപ്പോള്‍

തര്‍ക്കം ഉണ്ടായപ്പോള്‍

കഴിഞ്ഞ തവണ ഉറക്കമിളച്ചിരുന്നതാണ് കാപ്പനെ വിജയിപ്പിച്ചത്. ആ കാപ്പനെ ഇപ്പോള്‍ ജനങ്ങള്‍ക്ക് പുച്ഛമാണ്. ഒരാള്‍ പോലും കാപ്പന് അനുകൂലമായി പറയുന്നത് കാണാന്‍ കഴിയില്ല. അദ്ദേഹത്തിന് വ്യക്തമായ ഒരു നിലപാട് ഇല്ല. സീറ്റിന്‍റെ കാര്യത്തില്‍ ജോസ് കെ മാണിയുമായി തര്‍ക്കം ഉണ്ടായപ്പോള്‍ തന്നെ ഞാന്‍ ഇല്ലെന്ന നിലപാട് മാണി സി കാപ്പന്‍ എടുക്കണമായിരുന്നു.

പിസി ജോര്‍ജിന് സഹതാപം

പിസി ജോര്‍ജിന് സഹതാപം

അപ്പോള്‍ സീറ്റ് ലഭിക്കാത്തത് കൊണ്ട് കാപ്പന്‍ മാറി എന്ന കാര്യം എല്ലാവര്‍ക്കും മനസ്സിലാവും. എന്നാല്‍ ഇത് അല്ലാലോ കാര്യം. ചിലപ്പോള്‍ പറയും മാറും, ചിലപ്പോള്‍ പറയും ഇല്ലെന്ന്. കാപ്പന്‍ കുടുംബത്തിന് തന്നെ മാണി സി കാപ്പന്‍ അപമാനമായിരിക്കുകയാണ്. മാണി സി കാപ്പന്‍ എങ്ങനെ ഇങ്ങനെ ആയിപ്പോയി. അദ്ദേഹത്തിന്‍റെ കാര്യത്തില്‍ സഹതാപവും അരിശവും വരുന്നുണ്ടെന്നും പിസി ജോര്‍ജ് പറയുന്നു.

കുട്ടനാടിലേക്കും പോവാം

കുട്ടനാടിലേക്കും പോവാം

കാപ്പന്‍ വേണ്ടി ജോലി ചെയ്ത ആളെന്ന നിലയില്‍ വലിയ വേദന എനിക്കുണ്ട്. കുട്ടനാട് വേണ്ടെന്ന് പറഞ്ഞെങ്കിലും അത് മാറിയേക്കാം. യുഡിഎഫിലേക്ക് പോവുന്നു എന്ന് പറഞ്ഞ കാപ്പന്‍ ഇപ്പോള്‍ അത് വേണ്ടെന്നായി. അപ്പോള്‍ കാപ്പന് കുട്ടനാടും പോയി നില്‍ക്കാം. എല്‍ഡിഎഫിന് കുറച്ച് കൂടി മേല്‍ക്കൈ ഉള്ള മണ്ഡലമാണ് കുട്ടനാട്. അവര്‍ക്കവിടെ രാഷ്ട്രീയ വോട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത്തവണ ശക്തമായ മത്സരം നടന്നേക്കാവുന്ന ഒരു മണ്ഡലമാണ് കുട്ടനാടെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

ജോസിന്‍റെ കാര്യം

ജോസിന്‍റെ കാര്യം

സിപിഎമ്മുമായുള്ള ബന്ധം ജോസ് കെ മാണിക്ക് ഗുണം ചെയ്യില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പിസി ജോര്‍ജ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജോസ് കെ മാണി നേര്‍ന്ന് നേര്‍ന്ന് വളരെ മെലിയും. അടുത്ത തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ അവരെ കണ്ടെന്നും വരില്ല. സിപിഎമ്മിനൊപ്പം ചേര്‍ന്നാല്‍ അതാണ് സംഭവിക്കുക. ഘടകകക്ഷി പതിയെ പതിയെ മെലിയുകയും സിപിഎം വണ്ണം വെച്ചുകൊണ്ടിരിക്കുകയും ചെയ്യും.

സിപിഎമ്മിന് ഒറ്റക്ക് 71

സിപിഎമ്മിന് ഒറ്റക്ക് 71

സിപിഎമ്മിന്‍റെ രാഷ്ട്രീയം തന്നെ അതാണ്. ഒറ്റയ്ക്ക് സംസ്ഥാനം ഭരിക്കാന്‍ പറ്റുമോയെന്നാണ് സിപിഐഎം നോക്കുന്നത്. അതിന് വേണ്ട 71 സീറ്റുകളാണ് അവര്‍ ലക്ഷ്യമിടുന്നത്. അതിന് ഏതെല്ലാം കക്ഷികളെ ചെറുതാക്കാന്‍ പറ്റുമോ അവരെയെല്ലാം സിപിഎം ചെറുതാക്കും. വളരെ കരുത്തുറ്റതാണ് സംഘടനാ സെറ്റപ്പാണ് സിപിഎമ്മിന്‍റേതു്. നിര്‍ത്താന്‍ ഒരാളെ തീരുമാനിച്ചാല്‍ ജയിപ്പിക്കാന്‍ അവര്‍ ജോലി ചെയ്യും. ആ ജോലി കണ്ട് നമ്മള്‍ പഠക്കണമെന്നും പിസി ജോര്‍ജ് പറയുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തനം

കോണ്‍ഗ്രസ് പ്രവര്‍ത്തനം

കോണ്‍ഗ്രസിന് പകരം ബിജെപി എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയ ഘട്ടം ഉണ്ടായി. ആ സാഹചര്യം ഒഴിവാക്കേണ്ടതുള്ളത് കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവമരണം പോരാട്ടമായി തെരഞ്ഞെടുപ്പ് കണ്ടുതുടങ്ങി. അവര്‍ വലിയ ആവേശത്തോടെ പണിയെടുക്കുന്നു. ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്തവണ കാണാന്‍ പോവുന്നത്. ശക്തി കുറഞ്ഞ പോരാട്ടത്തിലൂടെ എല്‍ഡിഎഫ് ജയിക്കുമെന്ന് കരുതേണ്ടതില്ല. യുഡിഎഫ് അത്രയ്ക്കും ശക്തിയോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
PC George mla says Mani C Kappan will not get old support in Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X