കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് കോവിഡ് ആശുപത്രികളില്‍ 1,968 കിടക്കകള്‍ ഒഴിവ്, ഐസിയു കിടക്കകള്‍ 115

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളില്‍ 3,488 കിടക്കകളില്‍ 1,968 എണ്ണം ഒഴിവുണ്ട്. 115 ഐ.സി.യു കിടക്കകളും 42 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 567 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 673 കിടക്കകള്‍, 46 ഐ.സി.യു, 33 വെന്റിലേറ്റര്‍, 332 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.14 സി.എഫ്.എല്‍.ടി.സികളിലായി 1,710 കിടക്കകളില്‍ 1,040 എണ്ണമാണ് ബാക്കിയുള്ളത്.

1

നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 385 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,558 കിടക്കകളില്‍ 1,866 എണ്ണം ഒഴിവുണ്ട്.അതേസമയം അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായി ഐഎംഎ വടകര വനിതാ വിഭാഗം രണ്ട് ഓക്സിജന്‍ സിലിണ്ടറുകള്‍ കൈമാറി. നിരവധി കോവിഡ് രോഗികളുള്ള അഴിയൂരില്‍ രോഗികള്‍ക്ക് അടിയന്തരമായി ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുന്നതിനാണ് സിലിണ്ടറുകള്‍ ലഭ്യമാക്കിയത്.

ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ വടകര മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ സിലിണ്ടറുകള്‍ ഏറ്റുവാങ്ങി. അതേസമയം കോവിഡ് രോഗപ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി റേഷന്‍കടകള്‍ വഴി വിതരണം ചെയ്തുവരുന്ന ഭക്ഷ്യകിറ്റ് താല്‍ക്കാലികമായോ സ്ഥിരമായോ ആവശ്യമില്ലാത്ത കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍കടയിലോ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലോ രേഖാമൂലം അറിയിക്കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 405 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 25 കേസുകളും റൂറലില്‍ 41 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 244 കേസുകളും റൂറലില്‍ 95 കേസുകളുമെടുത്തു.

Recommended Video

cmsvideo
Kozhikode women injected two doses of vaccine together | Oneindia Malayalam

Kozhikode
English summary
1968 beds remaining in hospitals in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X