കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂർ വിമാനത്താവളത്തോട് അവഗണന തുടര്‍ന്നാല്‍ കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കും: ചെന്നിത്തല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ സമരങ്ങള്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ അവഗണനയില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി നടത്തിയ 24 മണിക്കൂര്‍ ഉപവാസസമരം നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളം പൂര്‍വ്വസ്ഥിതിയിലാക്കാനും വികസനം യാഥാര്‍ത്ഥ്യമാക്കാനും എം കെ രാഘവന്‍ നടത്തുന്ന സമരത്തിന് പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കും. കരിപ്പൂരിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ 17ന് പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം മറ്റ് എം പി മാരോടപ്പം വ്യോമയാനമന്ത്രിയെ കാണും. വിമാനത്താവളം വീണ്ടെടുക്കാനും അതുവഴി പ്രവാസികളുടെയും ഹജ്ജ് യാത്രികരുടെയും കാര്‍ഷിക വ്യവസായ വാണിജ്യ മേഖലയുടെയും പുരോഗതി നേടിയെടുക്കാനും വേണ്ടിയാണ് എം പി സമരം നടത്തുന്നത്.

karippoor

നെടുമ്പാശ്ശേരി, തിരുവന്തപുരം വിമാനത്താവളങ്ങളുടെ പുരോഗതിയും വികാസവും കണക്കിലെടുക്കുമ്പോള്‍ കടുത്ത അവഗണനയാണ് കരിപ്പൂര്‍ നേരിടുന്നത്. റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് ഇറക്കാന്‍ തസ്സമില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഹജ്ജ് എംപാര്‍ക്കേഷന്‍ പുനസ്ഥാപിക്കാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ റണ്‍വേ നീളം കൂട്ടുന്നതിനായുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അടയിന്തരശ്രദ്ധ വേണം.

ആവശ്യമായ നഷ്ടപരിഹാരം നല്‍കിയാല്‍ ആളുകള്‍ ഭൂമി വിട്ടു നല്‍കും. അര്‍ഹമായ നഷ്ടപരിഹാര പാക്കേജ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ചെിത്തല ആവശ്യപ്പെട്ടു. കണ്ണൂര്‍ ഉള്‍പ്പെടെ പുതുതായി വരുന്ന വിമാനത്താവളങ്ങള്‍ക്ക് യുഡിഎഫ് എതിരല്ല. പക്ഷേ മലബാറിന്റെ സമഗ്ര വികസനം സാധ്യമാകുന്നത് കോഴിക്കോട് വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിലൂടെ മാത്രമാണ്.

മലബാറിലെ പ്രവാസികളുടെ ആശ്രയമായ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതും കുടുതല്‍ വിമാനങ്ങള്‍ ഇറക്കേണ്ടതും ആവശ്യമാണ്. പ്രവാസികളുടെ വരുമാനമാണ് കേരളത്തിന്റ സമ്പന്നത. പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ വിമാനത്താവളത്തില്‍ സൗകര്യം ഉറപ്പാക്കണം. ഇതിനായി കൂടുതല്‍ വിമാനസര്‍വീസ് ആരംഭിക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ ഫോണിലൂടെ ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എംഐ ഷാനവാസ് എം പി, സാദിഖ് അലി ശിഹാബ് തങ്ങള്‍, എ ഐ സി സി അംഗം പി വി ഗംഗാധരന്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കെ പി അനില്‍കുമാര്‍, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. പ്രവീകുമാര്‍, മുന്‍ എം എല്‍ എമാരായ എന്‍ ഡി അപ്പച്ചന്‍, യു സി രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kozhikode
English summary
chennithala against centre,s stand on karippoor airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X