• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുസ്ലിം വിഭാഗങ്ങളെ കൂടുതലായി പാര്‍ട്ടിയോട് അടുപ്പിക്കണം; സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

Google Oneindia Malayalam News

കോഴിക്കോട്: മറ്റ് പല ഘടകങ്ങള്‍ക്കുമൊപ്പം സാമുദായ സമവാക്യങ്ങള്‍ ഏറെക്കുറെ കൃത്യമായി പാലിക്കാന്‍ കഴിഞ്ഞതാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ ചരിത്ര വിജയത്തിന് കാരണമായതെന്ന വിലയിരുത്തല്‍ പല പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും നേരത്തെ തന്നെ നടത്തിയിരുന്നു. കേരള കോണ്‍ഗ്രസിലൂടെ ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് കടന്ന് കയറിയപ്പോള്‍ പൗരത്വ ഭേദഗതിക്കെതിരായ ശക്തമായ നിലപാട് ഉള്‍പ്പടെ മുസ്ലിം വിഭാഗത്തേയും പാര്‍ട്ടിയോട് അടുപ്പിക്കുകയായിരുന്നു.

മുന്‍പ് ഉള്ളതിനേക്കാള്‍ കൂടുതലായി മുസ്ലിം ന്യൂനപക്ഷം സിപിഎമ്മിനോട് അടുത്തിട്ടുണ്ട്. ഇത് നിലനിര്‍ത്തുകയും കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരേണ്ടതുണ്ടെന്നുമാണ് സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്.

ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാൾ; എന്നിട്ടും ആ വിയോഗം ഉലച്ചുകളഞ്ഞു: സിദ്ധാര്‍ത്ഥിനെ അനുസ്മരിച്ച് ആര്യജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാൾ; എന്നിട്ടും ആ വിയോഗം ഉലച്ചുകളഞ്ഞു: സിദ്ധാര്‍ത്ഥിനെ അനുസ്മരിച്ച് ആര്യ

മുസ്ലിം വിഭാഗം

മുസ്ലിം വിഭാഗത്തിന്റെ സഹകരണം കാരണം മലബാര്‍ മേഖലയില്‍ അടക്കം പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. മലപ്പുറത്ത് സീറ്റുകള്‍ വര്‍ധിച്ചില്ലെങ്കിലും വോട്ട് വര്‍ധിച്ചിട്ടുണ്ട്. പല മുസ്ലിം സംഘടനകള്‍ക്കും സിപിഎമ്മിനോടുള്ള അകല്‍ച്ച മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ച ശക്തമായ നിലപാട് ഇതിന് സഹായകരമായിട്ടുണ്ട്.

സാരിയില്‍ തിളങ്ങി സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സിപിഎം

ഇത്തവണ പാര്‍ട്ടിക്കും മുന്നണിക്കും എതിരായി പ്രവര്‍ത്തിച്ച പ്രധാന മുസ്ലിം വിഭാഗം ജമാഅത്തെ ഇസ്ലാമിയായിരുന്നു. ഇവര്‍ പരസ്യമായ സിപിഎം വിരുദ്ധ നിലപാട് സ്വീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യം രൂപീകരിച്ച അവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്യമായ സഖ്യം തുടര്‍ന്നില്ലെങ്കിലും യുഡിഎഫ് കൂടാരത്തില്‍ തന്നെയായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷ വിരുദ്ധത

മുസ്‌ലിം സമുദായത്തിൽ ഏകീകരണമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാനാണ് ഇമാ അത്തെ ഇസ്‌ലാമി ശ്രമിച്ചത്. മുസ്ലിം ലീഗും ഇതിന് പിന്തുണ നല്‍കിയുന്നു. എന്നാല്‍ ജമാഅത്ത് സഹകരണത്തോട് യുഡിഎഫിനെ പരമ്പരാഗതമായി പിന്തുണച്ച് പോരുന്ന ഇതര മുസ്ലിം വിഭാഗങ്ങള്‍ക്ക് ഇടയില്‍ തന്നെ അതൃപ്തിയുണ്ടാക്കി. അവരില്‍ പലരും ഇത്തവണ തീവ്രമായ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിച്ചില്ല.

കാന്തപുരം വിഭാഗം

പാര്‍ട്ടിക്കെതിരായ മുസ്ലിം ഏകീകരണ ശ്രമങ്ങലെ പരാജയപ്പെടുത്താന്‍ സാധിച്ചു. കാന്തപുരം വിഭാഗം വലിയ പിന്തുണയാണ് പാർട്ടിക്കും മുന്നണിക്കും നൽകിയത്. മുസ്ലിം ലീഗില്‍ നിന്നുള്‍പ്പടെ വലിയൊരു വിഭാഗം പാര്‍ട്ടിയോട് അടുക്കുന്നുണ്ട്. ഈ ഒരു അനുകൂല സാഹചര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി കൂടുതല്‍ പേരെ ന്യൂനപക്ഷത്ത് നിന്നും റിക്രൂട്ട് ചെയ്യേണ്ടതുണ്ടെന്നും പാര്‍ട്ടി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവ സഭ

ക്രൈസ്തവ സഭകളെ പാർട്ടിക്കെതിരെ ഉപയോഗിക്കാൻ യുഡിഎഫിനു കഴിയാത്തത് നേട്ടമായെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. കേരള കോണ്‍ഗ്രസ് വന്നത് കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ മുന്നണിയിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരായ നിലപാട് എസ്എൻഡിപി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

എല്‍ഡിഎഫ് വിരുദ്ധ നിലപാട്

എന്നാലും ഏറ്റവും വലിയ എല്‍ഡിഎഫ് വിരുദ്ധ നിലപാട് സ്വീകരിച്ചത് എന്‍എസ്എസ് ആയിരുന്നു. ശബരിമല വിവാദം വീണ്ടും ഉയർത്താൻ യുഡിഎഫ് നടത്തിയ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ എൻഎസ്എസ് മടിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തില്‍ സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന അടക്കം ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരുമായി നിസഹകരണ മനോഭാവമാണ് എൻഎസ്എസിന് ഉണ്ടായിരുന്നത്....

എൻഎസ്എസ്

എന്‍എസ്എസിന് കൃത്യമായ മറുപടി പറയാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ അത് പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോവുന്നത് തടയാനും സാധിച്ചു. നായർ സമുദായത്തിലെ പുരോഗമനവാദികൾ പാർട്ടിക്കൊപ്പം നിന്നു. ഇത്തരത്തില്‍ വരും നാളുകളിലും എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താൻ കഴിയാത്ത തരത്തിലുള്ള തന്ത്രം ആവിഷ്കരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.

cmsvideo
  സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു ? പദ്ധതി ഇങ്ങനെ

   പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ അകന്നിട്ടുണ്ട്: പ്രതിസന്ധി പരിഹരിക്കാന്‍ ഞാന്‍ ഇടപെടാം; കെവി തോമസ് പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ അകന്നിട്ടുണ്ട്: പ്രതിസന്ധി പരിഹരിക്കാന്‍ ഞാന്‍ ഇടപെടാം; കെവി തോമസ്

  Kozhikode
  English summary
  CPM election review report says Muslims should be brought closer to party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X