• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കരുതല്‍ വേണം... എച്ച് വണ്‍ എന്‍ വണിനെക്കുറിച്ച് അറിയേണ്ടതെല്ലാം, നാഷണൽ ഹെൽത്ത് മിഷന്റെ നിർദേശങ്ങൾ ഇങ്ങനെ...

  • By Desk

കോഴിക്കോട്: ജില്ലയിൽ എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇതിനെതിരെ കരുതിയിരിക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷന്റെ നിർദേശം. ഇൻഫ്‌ലുവെൻസ എ എന്ന ഗ്രൂപ്പിൽ പെട്ട ഒരു വൈറസാണ് എച്ച് വൺ എൻ വൺ. സാധാരണ പന്നികളിലാണ് കൂടുതൽ ഈ അസുഖം കാണുന്നത്.

സപ്‌ന ചൗധരി ബിജെപി വേദിയില്‍.... മനോജ് തിവാരിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന, കോണ്‍ഗ്രസിന് തിരിച്ചടി!!

പന്നികളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിൽ എത്തുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലെക്കും അസുഖം പകരും.

എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ ?

സാധാരണ ഒരു വൈറൽ പനിപോലെയാണ് ലക്ഷണങ്ങൾ. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ഇവയൊക്കെയാണ് ലക്ഷണങ്ങൾ

1. പനിയും ശരീരവേദനയും

2. തൊണ്ട വേദന, തലവേദന

3. ചുമ , കഫമില്ലാത്ത വരണ്ട ചുമ

4. ക്ഷീണവും വിറയലും

5. ചിലപ്പോൾ ശർദിയും, വയറിളക്കവും

മിക്കവരിലും ഒരു സാധാരണ പനിപോലെ 45 ദിവസംകൊണ്ട് ഭേദമാകും. എന്നാൽ ചിലരിൽ അസുഖം ഗുരുതരമാവാൻ സാധ്യതയുണ്ട്. അത് തിരിച്ചറിയുകയും കൃത്യമായ ചികിത്സ നൽകുകയുമാണ് ചെയ്യേണ്ടത്.

സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകൾ:

ശ്വാസകോശത്തിലെ അണുബാധ

തലച്ചോറിലെ അണുബാധ

നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക

രോഗം ഗുരുതരമാകുന്നതിൻറെ ലക്ഷണങ്ങൾ:

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീലക്കുക, ഒർമ്മക്കുറവ്, അപസ്മാരം, സ്വഭാവ വ്യതിയാനങ്ങൾ

ആരിലൊക്കെ രോഗം ഗുരുതരമാകാം ?

1. 5 വയസിൽ താഴെയുള്ള കുട്ടികൾ

2. 65 വയസിനു മുകളിൽ ഉള്ളവർ

3. മറ്റു ഗുരുതരമായ രോഗമുള്ളവർ (ഉദാ : ശ്വാസകോശ രോഗങ്ങൾ, ഹൃദരോഗം, വൃക്ക രോഗങ്ങൾ, തലച്ചോറിനുള്ള രോഗങ്ങൾ, പ്രമേഹം)

4. രോഗ പ്രതിരോധശേഷി കുറഞ്ഞവർ (ഉദാ: എച്ച്‌ഐവി ബാധിതർ, അവയവങ്ങൾ മാറ്റിവെച്ചവർ, കാൻസർ ചികിത്സ എടുക്കുന്നവർ).

5. ഗർഭിണികൾ

6. അമിതവണ്ണം ഉള്ളവർ

പരിശോധനകളും ചികിത്സയും:

രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധനക്കും ചികിത്സക്കുമയി 3 ഗ്രൂപ്പുകൾ ആയി തരംതിരിക്കാറുണ്ട്.

കാറ്റഗറി എ:

• ചെറിയ പനിയും ചുമയും / അല്ലെങ്കിൽ തൊണ്ടവേദന

• ഇവർക്ക് ശരീരവേദന, തലവേദന, ശർദിയും വയറിളക്കവും ഉണ്ടാവില്ല

• എച്ച് വൺ എൻ വൺ സ്വാബ് ടെസ്റ്റ് ഇത്തരക്കാർക്ക് ചെയ്യേണ്ടതില്ല.

• വൈറസിനെ കൊല്ലാനുള്ള മരുന്നുകളും ആവശ്യമില്ല

• വീട്ടിൽ വിശ്രമിക്കുകയും, കഴിവതും പുറത്തിറങ്ങാതെ നോക്കുകയും വേണം. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. അസുഖം പകരതിരിക്കാനാണ് ഇത്. പനിക്കും മറ്റുമുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.

• നല്ലപോലെ വെള്ളം കുടിക്കുകയും, കട്ടികുറഞ്ഞ ആഹാരം കഴിക്കുകയും വേണം.

• 2448 മണിക്കൂറിനുള്ളിൽ ഡോക്ടർ വീണ്ടും ഇവരെ പരിശോധിച്ച് പുരോഗതി വിലയിരുത്തണം

കാറ്റഗറി ബി:

ഇതിൽ രണ്ടു ചെറുഗ്രൂപ്പുകൾ ഉണ്ട്.

ബി1 - കാറ്റഗറി എയ്ക്ക് ഒപ്പം കടുത്ത പനിയും തൊണ്ടവേദനയും...

• ഇത്തരക്കരെയും വീട്ടിൽ ചികിത്സിച്ചാൽ മതി .

• ടെസ്റ്റ് ആവശ്യമില്ല

• വൈറസിനെ കൊല്ലാനുള്ള മരുന്ന് തുടങ്ങണം

• 2 ദിവസം കഴിഞ്ഞു വീണ്ടും രോഗാവസ്ഥ വിലയിരുത്തണം.

• വിശ്രമവും ഭക്ഷണവുമൊക്കെ മുകളിൽ പറഞ്ഞപോലെ

ബി2-കാറ്റഗറി എ ലക്ഷണങ്ങൾ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവരിൽ ഉണ്ടായാൽ...

കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റു അസുഖങ്ങൾ ഉള്ളവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ

• ഉടൻ തന്നെ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകൾ തുടങ്ങണം

• വീട്ടിൽ ചികിത്സിച്ചാൽ മതിയാകും

• പൂർണ്ണ വിശ്രമം വേണം, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം

• ടെസ്റ്റ് ആവശ്യമില്ല

• എല്ലാദിവസവും രോഗിയുടെ പുരോഗതി വിലയിരുത്തണം

• ഗുരുതര അസുഖത്തിൻറെ ലക്ഷണങ്ങൾ എന്തേലും കാണിച്ചുതുടങ്ങിയാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റണം

കാറ്റഗറി സി

മുകളിൽ പറഞ്ഞ ലക്ഷണങ്ങൾക്കൊപ്പം അസുഖം ഗുരുതരമാകുന്നതിൻറെ ലക്ഷണങ്ങൾ ഉണ്ടാവുക...

• ശ്വാസംമുട്ടൽ, നെഞ്ചുവേദന, അമിതമായ ക്ഷീണം, രക്തസമ്മർദം കുറയുക, ശരീരം നീലിക്കുക, രക്തം ചുമച്ചുതുപ്പുക

• കുട്ടികളിൽ കുറയാത്ത തുടർച്ചയായ പനി, ശ്വാസതടസ്സം, ഭക്ഷണം കഴിക്കുന്നതിണോ പാലുകുടിക്കുന്നതിനോ മടി, അപസ്മാരം

• നിലവിലുള്ള അസുഖങ്ങൾ വഷളാവുക

ഇത്തരക്കാരെ ഉടൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം

• ഉടൻ തന്നെ വൈറസിൻറെ സാന്നിധ്യം ഉറപ്പിക്കാനുള്ള സ്വാബുകൾ അയക്കണം

• മരുന്ന് ഉടനെ തുടങ്ങണം. അതിനായി പരിശോധന ഫലം കാത്തിരിക്കേണ്ട ആവശ്യമില്ല.

• ചിലപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ഉള്ള ചികിത്സ ആവശ്യമായി വരും.

രോഗിയുടെ ചികിത്സ പ്രധാനമായും ലക്ഷണങ്ങളും രോഗിയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ്, പരിശോധനാഫലം ആശ്രയിച്ചല്ല. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റുമായാണ് ടെസ്റ്റ് നടത്തുക.

പ്രത്യേക സ്വാബ് ഉപയോഗിച്ച് തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും എടുക്കുന്ന സ്രവങ്ങൾ ആണ് പരിശോധനക്ക് അയക്കുന്നത്. സ്വാബ് അയക്കാനായി പ്രത്യേക കോൾഡ് ചെയിൻ സംവിധാനം വേണം. കേരളത്തിൽ നിന്ന് തിരുവനതപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി കേന്ദ്രം, മണിപ്പാൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള വൈറോളജി വിഭഗം എന്നിവിടങ്ങളിലാണ് പരിശോധനക്ക് അയക്കുന്നത്.

മരുന്നുകൾ:

വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവരിൽ രോഗപ്രതിരോധത്തിനും ഈ മരുന്ന് നൽകാറുണ്ട് . ചികിത്സക്കായി 5 ദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

ഗർഭിണികളിൽ:

• ഗർഭിണികളിൽ അപകട സാധ്യത കൂടുതലാണ്

• രോഗലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ മരുന്ന് തുടങ്ങണം

• സ്വാബ് പരിശോധന ആവശ്യമില്ല

• ഒസൾട്ടാമിവിർ ഗുളിക ഗർഭിണികളിൽ സുരക്ഷിതമാണ്

• രോഗ പ്രതിരോധ നിർദ്ദേശങ്ങൾ പിന്തുടരണം

ഇവിടെയും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക

ആർക്കൊക്കെയാണ് പ്രതിരോധ മരുന്ന് നൽകുന്നത് ?

കുടുംബത്തിലോ സ്‌കൂളുകളിലോ സമൂഹത്തിലോ വെച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉണ്ടാകുന്ന രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാത്രമേ പ്രതിരോധമരുന്നു നൽകുകയുള്ളൂ.

പ്രതിരോധം എങ്ങനെ?

വീടുകളിൽ:

• രോഗ ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം വൈദ്യ സഹായം തേടണം.

• രോഗലക്ഷണങ്ങൾ കുറയുന്നതുവരെ വീടുകളിൽ തന്നെ ആയിരിക്കുക. യാത്രകളും മറ്റും ഒഴിവാക്കുക.

• വീട്ടിൽ ഉള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പർക്കം കഴിവതും കുറയ്ക്കുക

• കൈകൾ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ ഓരോ തവണയും കൈ കഴുകാൻ മറക്കരുത്.

• രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും, രോഗം ബാധിച്ചവരെ സന്ദർശിക്കുന്നതും പറ്റുമെങ്കിൽ ഒഴിവാക്കുക.

• ചുമക്കുംപോളും തുമ്മുമ്പോളും വായും മുഖവും കവർ ചെയ്യുക. രോഗാണുക്കൾ പകരാതിരിക്കാൻ ഇത് സഹായിക്കും.

• രോഗി ഉപയോഗിക്കുന്ന വസ്തുകളും തുണികളുമൊക്കെ ശെരിയായി മറവുചെയ്യുക.

• ആരോഗ്യവകുപ്പിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക

• ഗുരുതരമായ അസുഖത്തിൻറെ ലക്ഷണങ്ങൾ രോഗിയിൽ ശ്രദ്ധിച്ചാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക

• അപകട സാധ്യത കൂടുതലുള്ള ആളുകൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം.

സ്‌കൂളുകളിൽ:

• രോഗം പടർന്നുപിടിക്കുന്ന സാഹിചര്യമുണ്ടായാൽ സ്‌കൂൾ അസംബ്ലി അത്യാവശ്യം ഉള്ളപ്പോൾ മാത്രമോ നടത്തുക

• കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് അധ്യാപകർ ശ്രദ്ധിക്കണം

• അധ്യപകർക്കോ മറ്റു ജീവനക്കർക്കോ അസുഖം വന്നാൽ വീട്ടിൽ തന്നെ ആയിരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവർ സ്‌കൂളുകളിൽ പോകരുത്

• കുട്ടികൾ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം

• ചുമക്കുമ്പോളും തുമ്മുമ്പോളും വായും മൂക്കും കവർ ചെയ്യാൻ പഠിപ്പിക്കണം

• സ്‌കൂളുകൾ അടക്കേണ്ടതില്ല

• രോഗം മൂലം ക്ലാസ്സിൽ വരാത്തവർ ലീവ് ലെറ്റർ കൊടുക്കേണ്ടതില്ല

• ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അടങ്ങിയ പോസ്റ്ററുകൾ സ്‌കൂളിൽ പ്രധർശിപ്പിക്കണം. കുട്ടികൾക്ക് വായിക്കാൻ ചെറിയ ലീഫ് ലെറ്റുകൾ കൊടുക്കണം

ആരോഗ്യ പ്രവർത്തകർക്ക്:

• അസുഖം വരാൻ ഏറ്റവും സാധ്യത ആരോഗ്യപ്രവർത്തകർക്കാണ്. രോഗിയെ പരിചരിക്കുമ്പോളും, പരിശോധനക്കായി സ്വാബ് എടുക്കുന്ന സമയത്തും ഒക്കെ രോഗം പകരാൻ സാധ്യത ഉണ്ട്.

• പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണെങ്കിൽ അത് ഉറപ്പായും എടുക്കണം

• ചുമ, തുമ്മൽ ഉള്ളവർ വേണ്ട മുൻകരുതൽ തേടണം

• രോഗ ലക്ഷണം എന്തെങ്കിലും ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണം

• രോഗിയെ പരിചരിക്കുമ്പോൾ എൻ95 മാസ്‌ക്കുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.

• രോഗിയെ പരിചരിക്കുന്ന മുറികളിലെ പ്രവേശനം നിയന്ത്രിക്കണം

• ഓരോ രോഗിയെ പരിശോധിക്കുന്നതിന് മുൻപും ശേഷവും കൈകൾ കഴുകണം

പ്രതിരോധ കുത്തിവെപ്പുകൾ:

• ഇൻഫ്‌ലുവെൻസാ എ വിഭാഗത്തിലെ വൈറസുകൾക്ക് എതിരെ വാക്‌സിനുകൾ ലഭ്യമാണ്.

Kozhikode

English summary
Everything you need to know about H1N1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X