കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂടുതൽ പരീക്ഷകൾ ഉടൻ ഓൺലൈനാകും: പി എസ് സി ചെയർമാൻ, 14 ജില്ലകളിലും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള അഡ്മിനിസട്രേറ്റീവ് സർവീസ് നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ സജ്ജമാണെന്ന് പി.എസ് സി ചെയർമാൻ അഡ്വ.എം.കെ.സക്കീർ. കോഴിക്കോട് ജില്ല - മേഖല ഓഫീസുകളിൽ ഇ ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത തസ്തികകളിൽ കേരളീയരായ കൂടുതൽ വിദ്യാസമ്പന്നർക്ക് ജോലിയിൽ പ്രവേശിക്കാൻ കെ എ എസ് സഹായകമാകും.

ഓൺലൈൻ പരീക്ഷാ സംവിധാനം കൂടുതൽ തസ്തികകളിൽ ആറുമാസത്തിനകം നടപ്പിലാക്കും. 40,000 ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാൻ സൗകര്യമൊരുക്കും. മികച്ച കമ്പ്യൂട്ടർ ലാബ് സംവിധാനമുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രം ഒരുക്കും. 14 ജില്ലകളിലും സ്വന്തം സ്ഥലത്ത് ഓഫീസ് നിർമ്മിച്ച് ഓൺലൈൻ പരീക്ഷാ കേന്ദ്രം സജ്ജമാക്കും. ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, സിവിൽ പോലീസ് ഓഫീസർ പോലുള്ള കൂടുതൽ അപേക്ഷകരുള്ള തസ്തികകൾ ഒഴികെ 70 ശതമാനം തസ്തികകളിലും ഓൺലൈൻ പരീക്ഷ നടത്തും. ഇ ഓഫീസ് സംവിധാനം പിഎസ് സി യുടെ സുതാര്യവും ശക്തവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് വേഗത കൂട്ടും.

kmsakkeer-

ആദിവാസി ഊരുകളിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്താനുള്ള തീരുമാനം പാർശ്വവൽക്കരിക്കപ്പെടുന്നവർക്കും സർക്കാർ സർവീസിൽ അവസരം ഉറപ്പുവരുത്താനാണ്. വിവരണാത്മക പരീക്ഷയിൽ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ചെയർമാൻ പറഞ്ഞു. കമ്മീഷനംഗം ഡോ. പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.എച്ച്.മുഹമ്മദ് ഇസ്മയിൽ, എൻ ഐ സി ജില്ലാ ഓഫീസർ മേഴ്സി സെബാസ്റ്റൻ, ജോയിന്റ് സെക്രട്ടറി എ രവീന്ദ്രൻ നായർ, ഡപ്യൂട്ടി സെക്രട്ടറി പ്രശാന്ത് കുമാർ കെ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആർ. മനോജ് സംസാരിച്ചു. മേഖലാ ഓഫീസർ കെ വി ഗംഗാധരൻ സ്വാഗതവും ജില്ലാ ഓഫീസർ ടി ശശീന്ദ്രൻ നന്ദിയും പറഞ്ഞു.

Kozhikode
English summary
Kozhikode Local News more psc exams became online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X