കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിമതിക്കാരെ കോഴിക്കോട് കലക്റ്റര്‍ സംരക്ഷിക്കുന്നതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗുരുതരമായ അഴിമതി കേസുകളിൽ കുറ്റക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയ ഡെപ്യൂട്ടി കളക്ടർമാർക്കെതിരെയും എഡിഎമ്മിനെതിരെയും നടപടികൾ സ്വീകരിക്കാതെ കോഴിക്കോട് ജില്ലാ കളക്ടർ സംരക്ഷിക്കുന്നതായി മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കോഴിക്കോട് ജില്ലാ കളക്ടറുടെ നടപടിയെ കുറിച്ച് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം നടത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാൻ; മദപ്പാടില്ലെന്ന് ഡോക്ടർമാർ, തൃശൂർ പൂരത്തിന് എത്തിയേക്കും
ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരിൽ ചിലർ ഭൂമി,ക്വാറി, മണൽ മാഫിയകളെ അനധികൃതമായി സഹായിച്ചതായി ജില്ലാ ധനകാര്യ സ്വകാഡ് അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ഇതിൽ നിലവിലുള്ള മൂന്ന് ഡെപ്യൂട്ടി കളക്ടർമാർക്കും ഒരു തഹസിൽദാർക്കും മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്കും രണ്ട് ക്ലർക്കുമാർക്കും നേരിട്ട് ബന്ധമുള്ളതായും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇവരിൽ നിന്ന് 5316080 രൂപ തിരിച്ചു പിടിക്കുന്നതിനും ഇവർക്കെതിരെ കർശന അച്ചടക്ക നടപടികൾ കൈകൊള്ളാനും ശുപാർശ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കളക്ടർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കെ.എം ബഷീറീൻറെ ആരോപണം.

corruptionkozhikkode-

കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടർമാരായ സജീവ് ദാമോദർ, റംല, വയനാട് ഡെപ്യൂട്ടി കളക്ടർ ടി സോമനാഥൻ എന്നിവർ കൊയിലാണ്ടി താലൂക്കിൽ തഹസിൽദാർമാരായി ജോലി ചെയ്തിരുന്ന കാലത്ത് നടത്തിയ ഇടപാടുകളിലാണ് അഴിമതി നടത്തിയതെന്നാണ് ധനകാര്യ വകുപ്പ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്. വിവിധ വകകളിലായി സർക്കാറിന് ലഭിക്കേണ്ട 53 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ തുക ഇവരിൽ നിന്നും തിരിച്ചുപ്പിടിക്കുന്നതിന് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ മുഖാന്തിരം അന്വേഷണം നടത്തുന്നതിന് സർക്കാർ ആവശ്യപ്പെട്ടിട്ടും ജില്ലാ കലക്ടർ നടപടി സ്വീകരിക്കുന്നില്ല.


സർക്കാർ ഭൂമിയിലെ ക്വാറി വരുമാനത്തിലൂടെ 2013-2014 കാലത്ത് സർക്കാറിന് കിട്ടേണ്ട 14597100 രൂൂപ നേരത്തെ പറഞ്ഞ ഡെപ്യൂട്ടി കളക്ടർമാരും നിലവിലെ തഹസിൽദാർമാരും ഡെപ്യൂട്ടി തഹസിൽദാർമാരും ക്ലാർക്കുമാരും ചേർന്ന് ക്വാറി മാഫിയയുടെ കൈയിൽ നിന്ന് പണം വാങ്ങിയതായും ഈ പണം സർക്കാറിന് നൽകിയില്ല. അനധികൃത നേട്ടം ഉണ്ടാക്കിയ ക്വാറി ഉടമകളിൽ നിന്നും എത്രയും വേഗം മേൽ പറഞ്ഞ തുകകളിൽ കേസിൽ ഉൾപ്പെടാത്ത 8114400 രൂപ പിരിച്ചെടുത്തറിയിക്കാനും ഉത്തരവായിട്ടുണ്ട്.

കൊയിലാണ്ടി താലൂക്കിലെ തഹദിൽദാർമാരുൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തികൾ ചെയ്ത് ധനസമ്പാദനം നടത്തിയെന്നും ഇതിൽ ഒരു ഉന്നത ഗൂഡസംഘം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ളവർ പ്രതികളാകുന്നതിനാൽ ഒരു നടപടിയും സ്വീകരിക്കാതെ ഇവരുടെ ലോബികൾ ഫയൽ പൂഴ്ത്തുകയാണ് ചെയ്യുന്നതെന്നും കെ.എം ബഷീർ ആരോപിച്ചു.

Kozhikode
English summary
Malabar development forum against Kozhikkode district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X