• search
For malappuram Updates
Allow Notification  

  മലപ്പുറത്ത് സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തി, പെട്രോള്‍ പമ്പുകള്‍ പലതും തുറന്നു, അങ്ങാടിപ്പുറത്തും, പരപ്പനങ്ങാടിയിലും ട്രെയിന്‍ തടഞ്ഞു, മഞ്ചേരിയില്‍ സംഘര്‍ഷം

  • By Desk

  മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ നടത്തുന്ന 48 മണിക്കൂര്‍ നീളുന്ന ദേശീയ പൊതുപണിമുടക്കിന്റെ ആദ്യ ദിനമായ ഇന്ന് മലപ്പുറം ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ നിര്‍ബാധം സര്‍വീസ് നടത്തി. പെട്രോള്‍ പമ്പുകള്‍ പലതും തുറന്നു, അങ്ങാടിപ്പുറത്തും, പരപ്പനങ്ങാടിയിലും ട്രെയിന്‍ തടഞ്ഞു, മഞ്ചേരിയില്‍ വ്യാപാരികളും സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം.

  പാവറട്ടി ഇരട്ട കൊലപാതക കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്,10 വര്‍ഷം കഠിന തടവും രൂപ പിഴയും

  സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലാണ് പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തടഞ്ഞത്. രാവിലെ പത്ത് മണിക്ക് പരപ്പനങ്ങാടി സ്റ്റേഷനിലെത്തിയ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനാണ് സമരക്കാര്‍ തടഞ്ഞത്. 10.35 ന് സമരക്കാരെ പൊലീസ് നീക്കം ചെയ്തതോടെയാണ് സമരം അവസാനിച്ചത്. തുടര്‍ന്ന് പ്രകടനം നടത്തി. ട്രെയിന്‍ തടയല്‍ സമരം സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു.

  National strike

  അബ്ദുറസാഖ് ചേക്കാലി അധ്യക്ഷനായി. ഉമ്മര്‍ ഒട്ടുമ്മല്‍, പി ഒ സലാം, എം പി സുരേഷ്ബാബു സംസാരിച്ചു. കെ അബ്ദുല്‍ഗഫൂര്‍, സി സുബൈര്‍, അഡ്വ:ഇബ്രാഹിംകുട്ടി, വാസു കാരയില്‍, കെ ജയചന്ദ്രന്‍, ഹംസ കളത്തിങ്ങല്‍, ടി കാര്‍ത്തികേയന്‍, ടി സെയ്തുമുഹമ്മദ്, ധര്‍മരാജന്‍ എന്ന രാജുട്ടി, എം കെ വിജയന്‍ നേതൃത്വം നല്‍കി. പരപ്പനങ്ങാടി ടൗണില്‍ നടന്ന പ്രതിഷേധ യോഗം ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു

  മഞ്ചേരിയില്‍ വ്യാപാരികളും സമരാനുകൂലികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സമരാനുകൂലികള്‍ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരാനുകൂലികളുടെ നടപടി ചോദ്യം ചെയ്ത് വ്യാപാരികള്‍ രംഗത്തെത്തിയതാണ് അനിഷ്ട സംഭവങ്ങള്‍ക്കു വഴിവെച്ചത്.

  നിരന്തരമുള്ള ഹര്‍ത്താല്‍ പണിമുടക്കു സമരങ്ങളോടു സഹകരിക്കില്ലെന്നു മഞ്ചേരിയിലെ വ്യാപാരികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രേഡ് യൂനിയനുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആരംഭിച്ച ദ്വിദിന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് നഗരത്തിലെ ബഹുഭൂരിപക്ഷം വ്യാപാരികളും സ്വീകരിച്ചിരുന്നത്. ഇതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി ഘടകം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

  പണിമുടക്കിന്റെ ആദജ്യ ദിവസം പതിവുപോലെ മഞ്ചേരിയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നിരുന്നു. നിത്യ മാര്‍ക്കറ്റും പ്രവര്‍ത്തിച്ചു. പിന്നീട് പണിമുടക്കനുകൂലികള്‍ നടത്തിയ പ്രകടനത്തോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സമരാനുകൂല പ്രകടനം നഗര മധ്യത്തിിലൂടെ കടന്നു പോവുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കാന്‍ വ്യാപക ശ്രമങ്ങളുണ്ടായി.

  ധനകാര്യ സ്ഥാപനങഅങളില്‍ നിന്നുവരെ ജോലിക്കെത്തിയവരെ പുറത്താക്കിയാണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്. ഇതോടെ വ്യാപാരികളും സംഘടിക്കുകയായിരുന്നു. സമരാനുകൂലികളുടെ പ്രകടനത്തിനു സമാന്തരമായി വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ചും മഞ്ചേരിയില്‍ നടന്നു. കൂടുതല്‍ വ്യാപാരികള്‍ എത്തിയതോടെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ അടപ്പിച്ച സ്ഥാപനങ്ങള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ഇടപെട്ടു തുറന്നു. ഇത് ഇരു പക്ഷവും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി.

  ഇരുവിഭാഗം നേതാക്കളും തമ്മിലുള്ള സംഘര്‍ഷം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. നാമമാത്രമായ പോലിസ് സംഘം മാത്രമാണ് ഈ സമയം സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്നത്. പ്രശ്‌നം സങ്കീര്‍ണമായതോടെ ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സേന സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

  തുറന്നു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പോലിസ് മേധാവി വ്യാപാരികള്‍ക്കു ഉറപ്പു നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായി അടപ്പിക്കില്ലെന്ന ട്രേഡ് യൂനിയന്‍ സംയുക്ത സമിതി നേതാക്കളുടെ ഉറപ്പു ലംഘിച്ചതാണ് മഞ്ചേരിയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാറില്‍ നിന്നു സുരക്ഷ നടപടികള്‍ വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി നിവില്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.

  ദേശീയ പണിമുടക്കിന്റെ ഭാഗമായി വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കില്ലെന്നു സംസ്ഥാന നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തിന്റെ പേരില്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനു തുടര്‍ച്ചയായിത്തന്നെയുണ്ടായ സംഘര്‍ഷം സര്‍ക്കാറിനും പോലിസിനും ഒരുപോലെ വെല്ലുവിളിയാണ്. മഞ്ചേരിയിലെ സംഘര്‍ഷത്തില്‍ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

  നഗരം ഇപ്പോള്‍ പൂര്‍ണമായും പോലിസ് കാവലിലാണ്. സംഘര്‍ഷത്തിനു ശേഷം നാമമാത്രമായ സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു പണിമുടക്കിന്റെ രണ്ടാം ദിവസവും നഗരത്തില്‍ കനത്ത പോലിസ് സുരക്ഷയുണ്ടാവും.

  കൂടുതൽ മലപ്പുറം വാർത്തകൾView All

  Malappuram

  English summary
  National strike in Malappuram

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more