മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അത് ഫൗളാണ്, അപ്പറഞ്ഞതിനപ്പുറം ഒന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി; മുസ്ലിം ലീഗില്‍ തങ്ങള്‍ ചേരി മാത്രം

Google Oneindia Malayalam News

മലപ്പുറം: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ കെഎം ഷാജിയെ പാണക്കാട്ടേക്ക് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. മുസ്ലിം ലീഗിലെ സിസ്റ്റം വ്യത്യസ്തമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങളെ ആര്‍ക്കും കാണാം. പറയാനുള്ളത് പറയാം. എല്ലാം കേട്ട് തങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതിനപ്പുറം ഒരു അഭിപ്രായം മുസ്ലിം ലീഗില്‍ ആരും പറയാറില്ല. അതുകൊണ്ടാണ് ഞാനും മറ്റു നേതാക്കളും വിഷയത്തില്‍ ഒന്നും പറയാത്തത്. തങ്ങള്‍ പറഞ്ഞാല്‍ കഴിഞ്ഞു. നേതാവ് ഒന്നേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk

ഉന്നതാധികാര സമിതി അംഗങ്ങള്‍ സാദിഖലി തങ്ങളെ കണ്ടതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. എപ്പോള്‍ വേണമെങ്കില്‍ കാണാം. തങ്ങള്‍ പറഞ്ഞതിനപ്പുറം ഞാന്‍ പറയുന്നത് ഫൗളാണ്. എനിക്കിന്ന് ഒരുപാട് പരിപാടികളുണ്ടായിരുന്നു. അതുകൊണ്ടാണ് പാണക്കാട് എത്താതിരുന്നത്. ചേരി എന്നത് ലീഗിലില്ല. തങ്ങളെ ചേരി മാത്രമാണ് പാര്‍ട്ടിയിലുള്ളത്. അച്ചടക്ക സമിതി നേരത്തെ ചര്‍ച്ചയിലുള്ളതായിരുന്നു. മാസങ്ങളായി നടക്കുന്ന നടപടിക്രമങ്ങളാണ്. ഷാജി വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കെഎസ് ഹംസയല്ല കെഎം ഷാജി; തിരിച്ചറിഞ്ഞ് മുസ്ലിം ലീഗ്, ശാസിക്കേണ്ടെന്ന് സാദിഖലി തങ്ങള്‍കെഎസ് ഹംസയല്ല കെഎം ഷാജി; തിരിച്ചറിഞ്ഞ് മുസ്ലിം ലീഗ്, ശാസിക്കേണ്ടെന്ന് സാദിഖലി തങ്ങള്‍

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കെഎം ഷാജിക്കെതിരെ സാദിഖലി തങ്ങള്‍ നടപടിയെടുത്തിരുന്നില്ല. രാവിലെ ഷാജി പാണക്കാട് എത്തി ചര്‍ച്ച നടത്തി മടങ്ങിയെങ്കിലും അച്ചടക്ക നടപടിയെടുക്കേണ്ട ആവശ്യമില്ല എന്നാണ് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. പിഎംഎ സലാം, ആബിദ് ഹുസൈന്‍ തങ്ങള്‍, സാദിഖലി തങ്ങള്‍ എന്നിവരാണ് ഷാജിയില്‍ നിന്ന് വിശദീകരണം തേടിയത്. എന്തിനാണ് പാണക്കാട് എത്തിയത് എന്ന കാര്യത്തില്‍ ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയരുതെന്ന് ഷാജിയോട് പറഞ്ഞിട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളില്‍ പലവിധ പ്രചാരണങ്ങള്‍ വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാന്‍ കൂടിയാണ് വിളിപ്പിച്ചതെന്നും ഷാജി നല്‍കിയ മറുപടി തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടി തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഷാജി ഉറപ്പ് നല്‍കി. എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പാണക്കാടെത്തി തങ്ങളെ കണ്ടിരുന്നു. ഷാജിക്ക് മുസ്ലിം ലീഗ് അണികളിലുള്ള സ്വാധീനമാണ് കടുത്ത നടപടിയില്‍ നിന്ന് സാദിഖലി തങ്ങളെ പിന്തിരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Malappuram
English summary
PK Kunhalikutty MLA Response Over KM Shaji Speech Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X