Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്റെ ആത്മകഥ എഴുതിയതാര്?

മുംബൈ: ആത്മകഥ എന്നാല്‍ സ്വന്തമായി എഴുതുന്നത്. അപ്പോള്‍ പിന്നെ സച്ചിന്റെ ആത്മകഥ എഴുതിയത് ആര് എന്ന് ചോദിക്കുന്നതില്‍ എന്തര്‍ഥമാണ്. അതേ, പ്ലെയിംഗ് ഇറ്റ് മൈ വേ സച്ചിന്റെ ആത്മകഥ തന്നെയാണ്. എന്നാല്‍ ഈ പുസ്തകം എഴുതാന്‍ സച്ചിനെ സഹായിച്ച ഒരാളുണ്ട്. ജേര്‍ണലിസ്റ്റും ക്രിക്കറ്റ് ചരിത്രകാരനുമായ ബോരിയ മജുംദാര്‍. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ഡി ഫില്‍ ബിരുദധാരിയായ ബോരിയ ടി വി അവതാരകനും കമന്റേറ്ററും കൂടിയാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയുടെ സഹ എഴുത്തുകാരന്‍ ബോരിയ മജുംദാര്‍ സച്ചിനെയും പുസ്തകത്തെയും കുറിച്ച് പറയുന്നു. ക്രിക്കറ്റിലെ ഏറ്റവും മഹാനായ താരം, ഇന്ത്യയുടെ ഏറ്റവും വലിയ ഐക്കണ്‍, ഭാരത രത്‌ന, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് താരം - ബോരിയ സച്ചിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

sachin-book

സച്ചിന്റെ ആത്മകഥയെഴുതാന്‍ സച്ചിനായി മാറണമായിരുന്നു. അത് പക്ഷേ അത്ര എളുപ്പമായിരുന്നില്ല. കോടിക്കണക്കിന് ആരാധകരെ തൃപ്തിപ്പെടുത്തണം. തന്റെ സ്വന്തമം വാക്കുകളില്‍ ആരാധകരോട് സംസാരിക്കാനുള്ള സച്ചിന്റെ ശ്രമമാണ് ഈ ആത്മകഥ. സച്ചിന്റെ കഥയാണത്. പബ്ലിക് റെക്കോര്‍ഡിന് മുകളില്‍ പോകുക, സച്ചിനായി സംസാരിക്കുക എന്നീ രണ്ട് വെല്ലുവിളികളാണ് എന്റെ മുന്നില്‍ ഉണ്ടായിരുന്നത് - ക്രിക് ബസിലെ കോളത്തില്‍ ബോരിയ പറഞ്ഞു.

സച്ചിന്റെ ബാറ്റിംഗ് പോലെ തന്നെ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് സച്ചിന്റെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേ. രണ്ടര പതിറ്റാണ്ട് കാലത്തെ തന്റെ കളിയും കളിക്കിടയിലെ അനുഭവങ്ങളും സ്വാധീനിച്ച സംഭവങ്ങളും തുറന്നെഴുതുകയാണ് സച്ചിന്‍ ഈ പുസ്തകത്തില്‍. ഗ്രെഗ് ചാപ്പലും ദ്രാവിഡും ഗാംഗുലിയും ഭാര്യ അഞ്ജലിയും മക്കളായ അര്‍ജുനും സാറയുമെല്ലാം സച്ചിന്റെ പുസ്തകത്തിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+