പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെല്ലു സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ തീരുമാനം; ഇനി മായരഹിത അരി, വിൽപനയ്ക്ക്!

  • By Desk
Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് നെല്ലു സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ തീരുമാനം. ഇതുവഴി ലഭിക്കുന്ന നെല്ല് 'മായരഹിത' അരിയാക്കി പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യും. പാലക്കാട് ജില്ലയിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക.vഇതിനായി ജില്ലാ ബാങ്കിന്റെ നേതൃത്വത്തിൽ 200 കോടി രൂപയുടെ സഹകരണ ബാങ്ക് കൂട്ടായ്മ (കൺസോർഷ്യം) രൂപീകരിക്കാൻ ജില്ലാ ജോയിന്റ് റജിസ്ട്രാറെ ചുമതലപ്പെടുത്തി. ജില്ലയിലെ നെല്ലെടുപ്പുമായി മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണു തീരുമാനം.

സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ലെടുപ്പ് സ്ഥിരമാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. പദ്ധതി വഴി 78,000 കർഷകർക്കു ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. സഹകരണ സംഘങ്ങൾ സംഭരണവില സമയബന്ധിതമായി കർഷകർക്കു ലഭ്യമാക്കും. നെല്ലു നൽകുമ്പോൾ തന്നെ വില നൽകാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.

Palakkad

സംഭരിച്ച നെല്ലു സൂക്ഷിക്കാനും അരിയാക്കാനും സ്വകാര്യമില്ലുകാരുമായി ഉടമ്പടിയിലെത്താൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. നെല്ല് സംഭരണം സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാൻ ജില്ലാ കലക്ടർ ചെയർമാനും സഹകരണ ജോയിന്റ് രജിസ്ട്രാർ കൺവീനറും പ്രിൻസിപ്പൽ കൃഷി ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസർ, സിവിൽ സപ്ലൈസ് റീജിയണൽ മാനേജർ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എന്നിവർ അംഗങ്ങളുമായി സ്ഥിരം സംവിധാനം രൂപീകരിക്കും.

ജില്ലയിലെ മില്ലുടമകളുടെയും സഹകരണ സംഘങ്ങളുടെയും കർഷകരുടെയും പ്രത്യേക യോഗങ്ങൾ കലക്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർക്കും. എംഎൽഎമാരായ കെ.കൃഷ്ണൻകുട്ടി, പി.ഉണ്ണി, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കലക്ടർ ഡി.ബാലമുരളി തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ ജില്ലയിലെ സഹകരണ സംഘങ്ങളും നെല്ലെടുപ്പിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

English summary
Palakkad Local News about paddy storage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X