• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം: ഉദ്ഘാടനം ശനിയാഴ്ച അടൂരില്‍, വെള്ളിയാഴ്ച വിളംബര ജാഥ!!

  • By Desk

പത്തനംതിട്ട: ജില്ലാതല ഉദ്ഘാടനം നാളെ ശനിയാഴ്ച അടൂരില്‍. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ രാജുഎബ്രഹാം, വീണാജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, അടൂര്‍ നഗരസഭാധ്യക്ഷ ഷൈനി ജോസ്, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ.ഫിലിപ്പോസ് തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.

കവിയും മാധ്യമ പ്രവര്‍ത്തകനുമായ ഏഴച്ചേരി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ അന്നമ്മ എബ്രഹാം, വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.കെ.കരുണദാസ്, ഐ&പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി.നായര്‍, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി.ജയന്‍, ബാബു ജോര്‍ജ്, അലക്‌സ് കണ്ണമല, അശോകന്‍ കുളനട തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 12ന് ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കുന്ന മാധ്യമ സംഗമം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എ.പി.ജയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.എം.മനോജ് മുഖ്യപ്രഭാഷണം നടത്തും. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യന്‍, മാധ്യമ പ്രവര്‍ത്തകരായ എബ്രഹാം തടിയൂര്‍, രവിവര്‍മ തമ്പുരാന്‍, സാം ചെമ്പകത്തില്‍, എ.ആര്‍.സാബു, രാധാകൃഷ്ണന്‍ കുറ്റൂര്‍, സജിത്ത് പരമേശ്വരന്‍, ബിജു അയ്യപ്പന്‍, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.സാബു തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ആറ് മുതല്‍ സുനില്‍ വിശ്വം നയിക്കുന്ന പന്തളം ഫാക് ക്രിയേഷന്റെ പാട്ടുകളം എന്ന നാടന്‍കലാപരിപാടി നടക്കും.

11ന് രാവിലെ 10ന് നടക്കുന്ന വനിതാ സംഗമം വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹിക നിരീക്ഷകന്‍ അഡ്വ.ഹരീഷ് വാസുദേവന്‍ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.ആര്‍.ബി.രാജീവ് കുമാര്‍, ടി.മുരുകേഷ്, ബി.സതികുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോന്നിയൂര്‍ പി.കെ, പി.കെ.തങ്കമ്മ ടീച്ചര്‍, ബീനപ്രഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ജയന്തികുമാരി, സക്കറിയ വര്‍ഗീസ്, അശോകന്‍ കുളനട, ഐഷ പുരുഷോത്തമന്‍, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 12ന് ഡോക്യുമെന്ററി പ്രദര്‍ശനം ഉണ്ടാകും. രണ്ടിന് നടക്കുന്ന കവിസമ്മേളനം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ് അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചിന് ലക്ഷ്മിപ്രിയ ഭരതനാട്യം അവതരിപ്പിക്കും. 6.30ന് കരുനാഗപ്പള്ളി ലൈബ്രറി കൗണ്‍സില്‍ അവതരിപ്പിക്കുന്ന അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം അരങ്ങേറും.

12ന് രാവിലെ 10ന് നടക്കുന്ന യുവജനസംഗമം രാജുഎബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐക്യ മലയരയ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.സജീവ് പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം റ്റി.മുരുകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീതാകുമാരി, പ്രസന്ന വിജയകുമാര്‍, വിജു രാധാകൃഷ്ണന്‍, എ.ആര്‍.അനീഷ് കുമാര്‍, മനോജ് കുമാര്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, ജി.പ്രസന്നകുമാരി എന്നിവര്‍ സംസാരിക്കും. 12ന് ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും. രണ്ടിന് നടക്കുന്ന വിദ്യാര്‍ഥി സംഗമം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ സംവിധായകന്‍ ഡോ.ബിജു പ്രഭാഷണം നടത്തും. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എ.പി.ജയന്‍ മുഖ്യാതിഥിയാകും. അടൂര്‍ നഗരസഭാ വൈസ്‌ചെയര്‍മാന്‍ ജി.പ്രസാദ്, നഗരസഭാംഗങ്ങള്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് അഞ്ചിന് മണ്ണടി ദക്ഷിണ്‍ നാടന്‍കലാ കേന്ദ്രം നാടന്‍ പാട്ട് അവതരിപ്പിക്കും.

കേരള നവോഥാനത്തിന്റെ മഹത്തായ ചുവടുവയ്പായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. അനാചാരങ്ങള്‍ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുന്നതില്‍ നിര്‍ണായകമായത് ക്ഷേത്രപ്രവേശനവിളംബരമായിരുന്നു. ഉച്ചനീചത്വങ്ങള്‍ ഇല്ലാത്ത കേരള സമൂഹം പടുത്തുയര്‍ത്തുന്നതിന് വഴിയൊരുക്കിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍ക്കാരിതര സംഘടനകളുടെയും സഹകരണത്തോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളോടനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ ചരിത്രപ്രദര്‍ശനം, സംഗമങ്ങള്‍, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടക്കും. ഇതിന് മുന്നോടിയായി ഇന്ന് (9) രാവിലെ 9.30ന് അടൂര്‍ ഗാന്ധിസ്‌ക്വയറില്‍ നിന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തും.

പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. ശ്രീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
82th anniversary of Temple entry announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more