പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വായനദിനവാരാഘോഷം: പത്തനംതിട്ട ജില്ലാതല സമാപനം 25ന്, ജില്ലയില്‍ വിപുലമായ ചടങ്ങുകള്‍!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, വിവരപൊതുജനസമ്പർക്ക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ, അക്ഷയ, കാൻഫെഡ്, നെഹ്രു യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെ നടത്തിവരുന്ന വായനദിനവാരാഘോഷം 25ന് സമാപിക്കും. കോന്നി ഗവൺമെന്റ് എച്ച്എസ്എസിൽ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള എക്‌സ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോന്നി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രവീൺ പാലവിളയിൽ, ജില്ലാ പഞ്ചായത്തംഗം ബിനിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം റോജി എബ്രഹാം, വാർഡംഗം ടി.സൗദാമിനി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി.നായർ, സെക്രട്ടറി ആർ തുളസീധരൻ പിള്ള, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം.കെഗോപി, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസർ ആർ.വിജയമോഹൻ, പിആർഡി അസിസ്റ്റന്റ് എഡിറ്റർ പി ആർ സാബു, കാൻഫെഡ് പ്രസിഡന്റ് എസ്.അമീർജാൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.ആർ.സുശീല, പിടിഎ പ്രസിഡന്റ് എൻ. എസ്.മുരളീമോഹൻ, വൈസ്പ്രസിഡന്റ് എൻ.അനിൽകുമാർ, ഹെഡ്മിസ്ട്രസ് ആർ.ശ്രീലത, സ്റ്റാഫ് സെക്രട്ടറിമാരായ പി.രാജി, കെ.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

1-books-

പത്താം ക്ലാസ് വിദ്യാർഥിനികളായ ഡൈന വിക്രം കവിതാലാപനവും സായിശ്രീ വായനാനുഭവം പങ്കുവയ്ക്കലും നടത്തും. തുടർന്ന് പിആർഡിയുടെ സാഹിത്യ ഹ്രസ്വചിത്ര പ്രദർശനവും ഉണ്ടാകും. കോന്നി ഗവൺമെന്റ് എച്ച്എസ്എസിലെ വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്ത് മാസിക പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ പ്രകാശനം ചെയ്യും. വായനവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സങ്ങളിലെ വിജയികൾക്ക് ചടങ്ങി ൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

English summary
pathanamthitta local news national reading week celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X