പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലയ്ക്കൽ പദ്ധതിക്ക് 120 കോടി രൂപ അനുവദിച്ചു: രാജു ഏബ്രഹാം എംഎൽഎ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പെരുനാട് പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് കുടിവെളളമെത്തിക്കുന്ന നിലയ്ക്കൽ പദ്ധതിക്ക് 120 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു. ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി രാജു ഏബ്രഹാം എംഎൽഎ നടത്തിയ ചർച്ചയെ തുടർന്നാണ് കഴിഞ്ഞദിവസം ചേർന്ന ജല അതോറിറ്റിയുടെ സംസ്ഥാനതല സ്‌ക്രൂട്ടണി കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നൽകാൻ തീരുമാനം എടുത്തതും 72 കോടി രൂപ അനുവദിച്ചതും.

പെരുനാട് പഞ്ചായത്തിന്റെ കിസുമം, തുലാപ്പളളി, കൊല്ലമൂഴി, പമ്പാവാലി, അട്ടത്തോട് പ്രദേശങ്ങളിലും ശബരിമല തീർഥാടകർക്കും സീതത്തോട് പഞ്ചായത്തിലുള്ളവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ട്രീറ്റ്‌മെന്റ് പ്ലാന്റിനായി സീതത്തോട് പഞ്ചായത്ത് ഭൂമി വാങ്ങി നൽകിയിരുന്നു. പദ്ധതിക്കായി വനഭൂമി വിട്ടു ലഭിക്കുന്നതിനായി വനംവകുപ്പിന്റേയും ജലവകുപ്പിന്റേയും അധികൃതർ നേരത്തേ സംയുക്തപരിശോധന നടത്തി തീരുമാനം എടുത്തിരുന്നു.

nilakkalshivatemple

കക്കാട്ടാറിലെ മൂഴിയാർ ജലവൈദ്യുത പദ്ധതിയിൽ നിന്നും വൈദ്യതോൽപാദനത്തിനശേഷം പുറംതള്ളുന്ന വെള്ളം സംഭരിച്ച് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരണത്തിനു ശേഷം ആങ്ങമൂഴിപ്ലാപ്പള്ളി വഴി നിലയ്ക്കലിൽ എത്തിച്ച് അവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് വിതരണത്തിനായി നൽകുന്നത്. 13 എം എൽ ഡി ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റാണ് നിർമിക്കുക. ആദ്യഘട്ടമായി അനുവദിച്ച ഒൻപതു കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ബാക്കി വരുന്ന തുക ഉപയോഗിച്ച് റോവാട്ടർ പമ്പിംഗ് മെയിൻ നിർമിക്കുന്നതിനായി ഉപയോഗിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് ശുദ്ധീകരണശാലയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള ബൂസ്റ്റർ സ്റ്റേഷനുകൾ, റിസർവോയറുകൾ, പമ്പിംഗ് മെയിനുകൾ, പമ്പ് സെറ്റുകൾ, ട്രാൻസ്‌ഫോമറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളത്.


ഭാവിയിൽ നിലയ്ക്കൽ ബേസ്‌മെന്റ് ക്യാമ്പ് ശബരിമലയുടെ പ്രധാന ബേസ്‌മെന്റ് ക്യാമ്പായി ഉയർത്തുന്നതോടെ ഇവിടേക്ക് കൂടുതൽ ജല ലഭ്യത ഉറപ്പാക്കുംവിധമാണ് ശുദ്ധീകരണശാലകൾ നിർമിക്കുന്നത്. ഭാവിയിൽ ഇത് 20 എം എൽഡി ആയി ഉയർത്താനാവും. 20 ലക്ഷം ലിറ്റർ ശേഷിയുള്ള മൂന്ന് ഉപരിതല റിസർവോയറുകൾ നിർമിക്കും. പ്രധാന പൈപ്പ് ലൈനുകൾ, മൂന്നു പമ്പിംഗ് സ്റ്റേഷനുകൾ എന്നിവയും നിർമിക്കേണ്ടതുണ്ട്‌

English summary
Raju abraham mla says 120 crore to nilakkal project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X