കണ്ണഞ്ചിപ്പിക്കുന്ന അപൂർവയിനം കളക്ഷൻസുമായി ബിജു ; ബിജു ആള് വേറെ ലെവൽ!!!
തിരുവനന്തപുരം: നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും നോട്ടുകളുടെയും ഒരു അപൂർവയിനം ശേഖരവുമായി തിരുവനന്തപുരത്ത് ഒരു മനുഷ്യനുണ്ട്.40 വർഷത്തോളമായി ഇതൊക്കെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് തിരുവനന്തപുരം ബാലരാമപുരം മുടവൂർപ്പാറ സ്വദേശി ബിജു.ഈ അപൂർവ ശേഖരം കണ്ടാൽ ആരും അതിശയത്തോടെയും ഒരിത്തിരി കൗതുകത്തോടെയും നോക്കി നിന്നുപോകും.
ഓര്‍മ്മ വച്ച കാലം മുതല്‍ സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിച്ചുവെക്കാറുണ്ടെന്നാണ് ബിജു പറയുന്നത്.ബിജുവിൻ്റെ ഇഷ്ടഹോബിയിൽ ഇനിയും നിരവധി വ്യത്യസ്ത കാഴ്ചകളുണ്ട്.
രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

വ്യത്യസ്തയിനം നാണയങ്ങളും സ്റ്റാമ്പുകളും നോട്ടുകളും മാത്രമല്ല ബിജുവിൻ്റെ കളക്ഷനിലുള്ളത്. സ്വന്തമായി കുതിര, ഇഗ്വാന, വിവിധയിനം ആടുകള്‍, പട്ടികള്‍ എന്നിവയും ബിജുവിൻ്റെ വീട്ടിൽ കാണാം.ബിജുവിന് മൂന്ന് കുതിരകളുമുണ്ട്.നല്ലൊരു ഹോഴ്‌സ് റൈഡര്‍ കൂടിയാണ് ഇദ്ദേഹം.
എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ

കുതിരയെ പരിപാലിക്കുന്നതും വ്യായാമം ചെയ്യിപ്പിക്കുന്നതുമെല്ലാം ബിജു തന്നെ. മകനും കുടുംബവും ഇദ്ദേഹത്തിന് പൂർണപിന്തുണയും നൽകുന്നുണ്ട്. ചെറുപ്പം മുതലുള്ള കുതിരയെ വാങ്ങണമെന്ന ആഗ്രഹമാണ് സ്വന്തം കാലിൽ നിന്നതോടെ കുതിരയെ സ്വന്തമാക്കാൻ ബിജുവിനെ പ്രേരിപ്പിച്ചത്.
നടി ഗൗരി കൃഷ്ണന്‌റെ ഫോട്ടോഷൂട്ട് വൈറലാകുന്നു, ചിത്രങ്ങള്‍ കാണാം

കുതിരയ്ക്ക് പുറമേയുള്ള കുഞ്ഞൻ ഇഗ്യാനയുടെ വില കേട്ടാൽ ആരും ഒന്നു ഞെട്ടിപ്പോകും.ഒൻപതിനായിരമാണ് ഒരു ഇഗ്യാനയുടെ വില. പച്ചിലകൾ മാത്രമാണ് കിളി ശബ്ദത്തിൽ ഒച്ച വയ്ക്കുന്ന ഇവൻ്റെ പ്രധാന ആഹാരം.

കൂടാതെ,വ്യത്യസ്തയിനം ആടുകളും പട്ടികളും ബിജുവിൻ്റെ വീട്ടിലെത്തുന്നവർക്ക് നിത്യ കാഴ്ചയാണ്. തീർന്നില്ല,പ്രദേശത്തെ നല്ലൊരു പൊതു പ്രവർത്തകൻ കൂടിയാണ് ബിജു. ജീവകാരുണ്യപ്രവർത്തനങ്ങളിലും നാട്ടിലെ പ്രധാന പരിപാടികളിലും ബിജുവിൻ്റെ സാന്നിധ്യവുമുണ്ടാകും.

ബിസിനസാണ് ബിജുവിൻ്റെ തൊഴിലെങ്കിലും ഇതൊക്കെ ഇദ്ദേഹം സ്വന്തം ചിലവിൽ ആഗ്രഹിച്ചു വാങ്ങിയതാണ്.അങ്ങനെ മറ്റുള്ളവരിൽ നിന്ന് ജീവിതത്തിലും വ്യത്യസ്ത തീർക്കുകയാണ് ബിജുവെന്ന മനുഷ്യസ്നേഹി.
സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications