തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീതി തേടി എൻഡോസൾഫാൻ ബാധിതർ തലസ്ഥാനത്തെത്തി: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജന്മം മുഴുവൻ എൻഡോസൾഫാന്റെ തീരാ ദുരിതം പേറുന്ന കുട്ടികളും മാതാപിതാക്കളും അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വീണ്ടും തലസ്ഥാനത്ത് എത്തി. വാഗ്ദാനങ്ങൾ മറന്ന് തങ്ങളെ പാതിവഴിക്കു ഉപേക്ഷിച്ച സർക്കാരിൽ നിന്ന് ആവശ്യങ്ങൾ നേടിയെടുക്കാനായി കാസർകോഡ് നിന്നുള്ള എൻഡോസൾഫാൻ ദുരിതബാധിതർ നിയമസഭാ മാർച്ചും സെക്രട്ടേറിയറ്റിനു മുന്നിൽ ധർണയും നടത്തി. ദുരിതബാധിതരായ കുട്ടികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

<strong>തിരുവനന്തപുരം നഗരത്തിൽ വൻ ഹാഷിഷ് ഓയിൽ വേട്ട: ഹാഷിഷ് ഓയില്‍ എത്തിച്ചത് ആന്ധ്രയില്‍ നിന്ന്! </strong>തിരുവനന്തപുരം നഗരത്തിൽ വൻ ഹാഷിഷ് ഓയിൽ വേട്ട: ഹാഷിഷ് ഓയില്‍ എത്തിച്ചത് ആന്ധ്രയില്‍ നിന്ന്!

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാവിലെ സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നാണ് നിയമസഭാ മാർച്ച് ആരംഭിച്ചത്. മാർച്ചിനു ശേഷം സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ധർണ കൂടംകുളം സമരസമിതി നേതാവ് ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം 26 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്താനാണ് ഇവരുടെ തീരുമാനം.സാമൂഹിക പ്രവർത്തക ദയാബായി പ്രസംഗിച്ചു. ഏകാംഗ നാടകവും അവതരിപ്പിച്ചു. ഇതിനിടെ ബി.ജെ.പിയുടെ മാർച്ച് അക്രമാസക്തമായി ഇതോടെ കുട്ടികളുമായി സംഘാടകർ സ്റ്റാച്യുവിലെ താമസസ്ഥലത്തേക്കു മടങ്ങി .

keral-secretariat-1544

2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 2000 ഓളം വരുന്ന അർഹരായ ദുരിതബാധിതരെ പട്ടികയിൽപ്പെടുത്തി സൗജന്യ ചികിത്സയും മറ്റു സൗകര്യങ്ങളും നൽകുക, 2011ൽ കണ്ടെത്തിയ 1318 പേരിൽ ഒഴിവാക്കിയ 610 പേർക്ക് സഹായങ്ങൾ നൽകുക, 2017ൽ സുപ്രീംകോടതി മുഴുവൻ ദുരിതബാധിതർക്കും നൽകാൻ ആവശ്യപ്പെട്ട 5ലക്ഷം രൂപയടക്കം ആജീവനാന്ത ചികിത്സ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായരുന്നു മാർച്ചും ധർണയും. ഞാറാഴ്ച്ച ട്രെയിനിൽ തിരുവനന്തപുരത്തെത്തിയ ഇവർക്ക് സ്റ്റാച്യുവിൽ സ്വകാര്യസെന്ററിലാണ് താമസസൗകര്യം ഒരുക്കിയത്. വൈകിട്ട് കാസർകോട്ടേക്ക് മടങ്ങി.

Thiruvananthapuram
English summary
Endosalfan victims protest in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X