• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രിയനന്ദന്റെ വിവാദ പോസ്റ്റ്: ബിജെപി നിയമനടപടിക്ക്, നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ

  • By Desk

തൃശൂര്‍: അയ്യപ്പനെ മോശം ഭാഷയില്‍ ചിത്രീകരിച്ചു സംവിധായകന്‍ പ്രിയനന്ദന്‍ എഫ്.ബി. പോസ്റ്റ് ഇട്ടതോടെ സര്‍വത്ര കലഹം. പോസ്റ്റിലെ ഭാഷ മോശമാണെന്ന് ബോധ്യമായതിനാല്‍ പിന്‍വലിച്ചുവെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നാണ് പ്രിയനന്ദന്‍ വ്യക്തമാക്കുന്നത്. അതേസമയം നിലപാടു മാറ്റിയില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു സംഘപരിവാര്‍ നേതാക്കളും മുന്നറിയിപ്പു നല്‍കി. പ്രിയനന്ദന്‍ സംവിധായകനായി ചിത്രീകരണം പൂര്‍ത്തിയായ സൈലന്‍സര്‍ സിനിമ വെളിച്ചം കാണിക്കില്ലെന്ന ഭീഷണിയുമുണ്ട്. എന്നാല്‍ സിനിമ പുറത്തിറങ്ങുക തന്നെ ചെയ്യുമെന്ന് പ്രിയനന്ദന്‍ പറയുന്നു.

മാപ്പു പറയുന്നില്ലെങ്കില്‍ നിയമനടപടി എന്നാണ് ബി.ജെ.പി. നയം. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രിയനന്ദന്റെ വീട്ടിലേക്ക് മാര്‍ച്ചു നടത്തിയിരുന്നു. തെറിയഭിഷേകം കലര്‍ന്ന പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സംവിധായകന് എതിരേ നല്‍കിയിട്ടുള്ളത്.

 നിലപാടില്‍ മാറ്റമില്ലെന്ന്

നിലപാടില്‍ മാറ്റമില്ലെന്ന്

നിലപാടില്‍ മാറ്റമില്ലെന്നും താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും ആര്‍ക്കും വരാമെന്നും ഒളിച്ചിരിക്കില്ലെന്നുമായിരുന്നു മറുപടി പോസ്റ്റില്‍ പ്രിയനന്ദന്‍ പറഞ്ഞത്. വ്യക്തിപരമായി ആരുടെ വിശ്വാസത്തെയും തടസപ്പെടുത്താനോ വിചാരണ ചെയ്യാനോ പോകുന്ന ആളല്ല താന്‍. തന്നെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വന്ന ഒരു പോസ്റ്റിനു അതേ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു. പോസ്റ്റ് ഇട്ടശേഷമാണ് ഉപയോഗിച്ച ഭാഷ മോശമാണെന്നും പ്രകോപിപ്പിച്ചവരുടെ അതേ ഭാഷയാണ് അതെന്നും മനസിലായത്. അതാണ് പോസ്റ്റ് പിന്‍വലിച്ചത്.

ബോട്ട് കണ്ടെത്തിയതെങ്ങനെ

ബോട്ട് കണ്ടെത്തിയതെങ്ങനെ

ബോട്ടിന്റെ കചവടമൊക്കെഇത്രയെളുപ്പത്തിൽ നടക്കുക പ്രയാസമാണ്. ലക്ഷങ്ങളുടെ ഏർപ്പാടാണിത്. മ്പോട്ടിന്റെ വലിപ്പവും പഴക്കമുമൊക്കെ കണക്കാക്കിയാന്നും വിലനിശ്ചയിയ്ക്കുക. ചിലപ്പോഴത് കോടികളായി മാറും. ബോട്ട അന്വേഷിച്ചു കണ്ടെത്താനുള്ള സമയത്തേക്കായിരിയ്ക്കാം ഒരു പക്ഷെ സംഘത്തെ റിസോർട്ടിൽ താമസിപ്പിച്ചത്.

പോസ്റ്റ് ഡിലീറ്റ് ചെയ്തു

പോസ്റ്റ് ഡിലീറ്റ് ചെയ്തു

ഭാഷ ചിലപ്പോഴൊക്കെ തിരിച്ചടിക്കുമെന്നു മനസിലായി. ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയാണ് പോസ്റ്റില്‍ ഇട്ടത്. എന്റെ ഭാഗത്തുനിന്ന് അത്തരമൊരു ഭാഷ ഉപയോഗിക്കാന്‍ പാടില്ല എന്നു സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതു ഡീലീറ്റു ചെയ്തു. ഭാഷാപ്രയോഗം ശരിയല്ലെന്നു തനിക്കും തോന്നിയെന്ന് വ്യക്തമാക്കി. ഒരു മതഗ്രന്ഥത്തിനോ ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തിനോ എതിരല്ല. അങ്ങനെ പ്രവര്‍ത്തിച്ചിട്ടുമില്ല.

 ബിജെപി രംഗത്ത്

ബിജെപി രംഗത്ത്

അതേസമയം സി.പി.എം. സാംസ്‌കാരിക നായകരുടെ കൂട്ടത്തില്‍ കൊട്ടിഘോഷിക്കുന്ന പ്രിയനന്ദന്റെ സംസ്‌കാര സമ്പന്നമായ ഭാഷ എല്ലാവരും കണ്ടില്ലേ എന്ന ചോദ്യവുമായി ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ. നാഗേഷ് രംഗത്തുവന്നു. സിനിമയ്ക്ക് പേരു കിട്ടാന്‍ വേണ്ടിയാണ് വൃത്തികെട്ട നിലയില്‍ വിവാദമുണ്ടാക്കുന്നത്. പൊതുസമൂഹത്തോടു മാപ്പു പറയുകതന്നെ വേണം. അതല്ലാതെ പ്രയോഗം പിന്‍വലിക്കുന്നുവെന്നു പറഞ്ഞിട്ടു എന്തുകാര്യമെന്നും ചോദിച്ചു.

Thrissur

English summary
BJP taking legal action on priyanandan's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X