തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാറ്റിങ് സൗഹൃദത്തിലൂടെ യുവതിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി: നാലുപേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മൊെബെല്‍ ഫോണിലൂടെയുള്ള വീഡിയോ ചാറ്റിങ്ങിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത നാലുപേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കോതകുളം കളിച്ചത്ത് ആദിത്യന്‍ (22), തളിക്കുളം സ്വദേശികളായ പെരുംതറ ആദില്‍ (22), മാനങ്ങത്ത് അശ്വിന്‍ (22), വലപ്പാട് വെന്നിക്കല്‍ അജന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ എസ്.പി: എം.കെ. പുഷ്‌കരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിെവെ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ കീഴിലുള്ള സംഘം വലപ്പാട് ബീച്ചില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

accused1-

പോലീസ് പറയുന്നത്: തൃശൂര്‍ സ്വദേശിനിയായ യുവതിയുമായുള്ള വീഡിയോ ചാറ്റിങ്ങിന്റെ ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചു മോര്‍ഫ് ചെയ്തായിരുന്നു തട്ടിപ്പ്. മറ്റൊരു ഫോണ്‍ നമ്പറില്‍നിന്ന് അജ്ഞാതനായ ഒരാള്‍ എന്ന നിലയില്‍ യുവതിയെ വാട്‌സാപ് മുഖേന ബന്ധപ്പെട്ട് യുവതിയുടെ കുറെ ഫോട്ടോകള്‍ സുഹൃത്തുക്കളായ യുവാക്കളില്‍നിന്ന് െകെവശപ്പെടുത്തിയിട്ടുണ്ടെന്നും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും യുവതിയോ പ്രതികളായ യുവാക്കളോ ഈ വിവരം മറ്റാരെയെങ്കിലും അറിയിച്ചാല്‍ എല്ലാവരുടെയും കുടുംബ ജീവിതം തകര്‍ക്കുമെന്നും ഭീഷണി മുഴക്കുകയായിരുന്നു.

accused2-


തട്ടിപ്പറിയാതെ യുവതി ഈ യുവാക്കളെ തന്നെ ഇക്കാര്യം വിളിച്ചറിയിച്ചു. അജ്ഞാതന്‍ പറഞ്ഞത് ശരിയാണെന്നും അയാള്‍ പറയുന്നത് അനുസരിക്കുകയേ നിര്‍വാഹമുള്ളൂവെന്നും യുവതിയെ തെറ്റിദ്ധരിപ്പിച്ചു. ഇതേതുടര്‍ന്ന് പല തവണയായി പണവും സ്വര്‍ണവും ഉള്‍പ്പെടെ 10 ലക്ഷത്തോളം യുവതിയില്‍നിന്ന് പ്രതികള്‍ െകെക്കലാക്കി.

accused3-

തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെ യുവതി പോലീസില്‍ അറിയിച്ചു. എസ്.പി യുടെ നിര്‍ദേശ പ്രകാരം വലപ്പാട് സി.ഐ: ടി.കെ. െഷെജുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം വീണ്ടും പണം ആവശ്യപ്പെട്ട ഫോണിലേക്ക് സന്ദേശം അയച്ച് പ്രതികളെ തന്ത്രപൂര്‍വം യുവതിയുടെ വീടിനടുത്തേക്ക് വരുത്തി പിടികൂടുകയായിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ട പ്രകാരം 50,000 രൂപയുടെ ആകൃതിയില്‍ കടലാസ് മുറിച്ച് അവര്‍ നിര്‍ദേശിച്ച സ്ഥലത്ത് വച്ചു. പണം എടുത്ത് ആഡംബര കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. പ്രതികള്‍ ചെറിയ ശമ്പളത്തില്‍ മറ്റ് ജോലി ചെയ്യുന്നവരും ആര്‍ഭാട ജീവിതം നയിക്കുന്നവരുമാണെന്നും പോലീസ് പറഞ്ഞു. ആദിലിന്റെ ഉടമസ്ഥതയില്‍ ഒരു കാറും ഉണ്ട്.
accused4
Thrissur
English summary
Four arrested in Social media fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X