• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂര്‍പൂരം ചൊവ്വാഴ്ച്ച കൊടിയേറും; സാമ്പിള്‍ വെടിക്കെട്ട് ശനിയാാഴ്ച, സ്വരാജ്‌റൗണ്ടിലെ മൂന്നു പൂരപ്പന്തലുകളും നിര്‍മാണത്തിന്റെ അവസാനഘട്ടത്തിൽ...

  • By Desk

തൃശൂര്‍: തൃശൂര്‍പൂരത്തിന് ചൊവ്വാഴ്ച്ച കൊടിയേറ്റം. രാവിലെ 11.30 നു തിരുവമ്പാടി ക്ഷേത്രത്തിലും ഉച്ചയ്ക്ക് 12 നു പാറമേക്കാവ് ക്ഷേത്രത്തിലും പൂരപ്പതാകകളുയരും. പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നടുവിലാലിലും നായ്ക്കനാലിലും ആനപ്പുറത്ത് എഴുന്നള്ളിയെത്തുമ്പോള്‍ അവിടെയും കൊടികളുയര്‍ത്തും. 13 നാണ് തൃശൂര്‍പൂരം.

ഭാരതപ്പുഴയോരത്ത് ചാക്കില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍, ഏകദേശം മൂന്ന് മാസത്തെ വളര്‍ച്ചയുള്ള ചെടി വിളവെടുപ്പിന് പാകമായതാണെന്നും എക്‌സൈസ് വകുപ്പ്

11 ന് സന്ധ്യയ്ക്ക് ഏഴിന് തിരുവമ്പാടി വിഭാഗം ആദ്യം സാമ്പിള്‍ ്വെടിക്കെട്ടിനു തീകൊളുത്തും. സ്വരാജ്‌റൗണ്ടിലെ മൂന്നു പൂരപ്പന്തലുകളും നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്. പൂരം നടത്തിപ്പുകാരായ പാറമേക്കാവും തിരുവമ്പാടിയും പണികളുടെ ഫിനിഷിങ് പോയന്റിലാണ്. വര്‍ണഅമിട്ടുകളിലും കുടകളിലും ഇക്കുറി വന്‍ വൈവിധ്യമുണ്ടാകും.

തിരുവമ്പാടിയുടെ കൊടിക്കൂറ സപ്തവര്‍ണങ്ങളിലാണ്. നീല, പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, റോസ്, മഞ്ഞ നിറങ്ങളാണ് കൂട്ടിക്കെട്ടുക. ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ ഭൂമിപൂജ നടത്തിയശേഷം പൂജിച്ച കൊടിക്കൂറ തട്ടകക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ഉച്ചയ്ക്ക് മൂന്നിന് ക്ഷേത്രത്തില്‍നിന്ന് പൂരം പുറപ്പാട് തുടങ്ങും.

കൊമ്പന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. മൂന്നരയ്ക്ക് പൂരം പുറപ്പാട് നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികളുയരും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ടോടെ ഭഗവതി തിരിച്ചെഴുന്നള്ളും. തുടര്‍ന്ന് പറയെടുപ്പുകള്‍.

പാറമേക്കാവില്‍ വലിയപാണി കൊട്ടി പുറത്തേക്ക് എഴുന്നള്ളിയശേഷം ക്ഷേത്രത്തിനു മുന്നിലെ കൊടിമരത്തില്‍ ദേശക്കാര്‍ കൊടിയുയര്‍ത്തും. പറവട്ടാനി ചെമ്പില്‍ നീലകണ്ഠനാശാരിയുടെ മക്കളായ കുട്ടനാശാരിയും കണ്ണനുമാണ് കൊടിമരം തയാറാക്കുന്നത്. ക്ഷേത്രത്തിനകത്തു പാലമരത്തിലും കൊടിയേറ്റും. സിംഹമുദ്രയുള്ള മഞ്ഞക്കൊടിയാണ് പാറമേക്കാവിന്റേത്. ആലില, മാവില,ദര്‍ഭപ്പുല്ല് എന്നിവ കെട്ടിയലങ്കരിച്ചതാണ് കൊടിമരം.

ക്ഷേത്രത്തിനു മുന്നില്‍ അഞ്ച് ആനകള്‍ അണിനിരക്കും. കൊമ്പന്‍ പാറമേക്കാവ് ദേവിദാസന്‍ തിടമ്പേറ്റും. എഴുന്നള്ളിപ്പ് വടക്കുംനാഥന്‍ ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് കൊക്കര്‍ണിപറമ്പിലെ തീര്‍ഥകുളത്തില്‍ ആറാടി തിരിച്ചെത്തും. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പറയെടുപ്പു തുടങ്ങും. തേക്കിന്‍കാട് മൈതാനിയില്‍ കൊടിയുയര്‍ത്തുമ്പോള്‍ ഇരുവിഭാഗവും വെടിക്കെട്ടു നടത്തും.

പൂരത്തിന് നേര്‍സാക്ഷിയാകുന്ന വടക്കുന്നാഥന്‍ ഒരു ചടങ്ങുകളിലും പങ്കാളിയല്ല. അതേസമയം വടക്കുനാഥ ക്ഷേത്രത്തിലെത്തിയാണ് എല്ലാ ചെറുപൂരങ്ങളും മുഖ്യപങ്കാളികളും പൂരം ആഘോഷിക്കുക. ഇന്നു കൊടിയേറുന്നതോടെ തട്ടകങ്ങളില്‍ പൂരലഹരിയുയരും. ഇന്ന് ഉച്ചയ്ക്ക് 11.30നും 11.45നും ഇടയ്ക്കാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ കൊടിയേറ്റം. പാറമേക്കാവില്‍ 12നും 12.15നും ഇടക്ക് ചടങ്ങു നടക്കും.

ഘടകപൂരങ്ങളില്‍ ആദ്യം കൊടിയേറുക ലാലൂര്‍ ക്ഷേത്രത്തിലാണ് രാവിലെ 8-8.15നും ഇടയ്ക്ക്. അയ്യന്തോളില്‍ 11-11.15, ചെമ്പൂക്കാവില്‍ വൈകീട്ട് 6-6.15, പനമുക്കുംപിള്ളിയില്‍ 6.15-6.30, കാരമുക്കില്‍ 6.15- 6.30, കണിമംഗലത്ത് 6-6.15, ചൂരക്കോട്ടുകാവില്‍ 6.45-7, നെയ്തലക്കാവില്‍ 8- 8.15 നും ഇടയ്ക്കുള്ള സമയത്താണ് കൊടിയേറ്റം. പൂരത്തിനുള്ള ഔദ്യോഗിക ഒരുക്കങ്ങള്‍ ജില്ലാഭരണകൂടവും പോലീസും പൂര്‍ത്തിയാക്കി വരുകയാണ്. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൂരത്തിന് ഒരുക്കുന്നത്.

Thrissur

English summary
Thrissur pooram starts tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more