കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ:3200 സ്‌കൂള്‍ ബസ്സുകളില്‍ ട്രാക്കിങ് സംവിധാനം

  • By Meera Balan
Google Oneindia Malayalam News

അബുദാബി: എമിറേറ്റ്‌സ് ട്രാന്‌സ്‌പോര്‍ട്ടേഴ്‌സിന്‌റെ ഉടമസ്ഥതയിലുളള 3200 സ്‌കൂള്‍ ബസുകളില്‍ അത്യാധുനിക ട്രാക്കിങ് സംവിധാനം സ്ഥാപിച്ചു. ഗള്‍ഫിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് കോണ്‍ഫറന്‍സില്‍ വച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ബസുകളെ നിരീഷിക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി അവയെ ട്രാക്ക് ചെയ്യുന്ന സംവിധാനത്തെപ്പറ്റി പറഞ്ഞത്. ഉടന്‍തന്നെ എമിറേറ്റ്‌സ് തങ്ങളുടെ സ്‌കൂള്‍ ബസുകളെ ഇത്തരത്തില്‍ നവീകരിയ്ക്കുകയായിരുന്നു.

ബസുകള്‍ സഞ്ചരിയ്ക്കുന്ന ദൂരം വഴികള്‍ എന്നിവ മനസിലാക്കാന്‍ അവയില്‍ ഇത്തരമൊരു സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കഴിയുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഈ സംവിധാനത്തില്‍ ജി പി എസും , റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജിയും ഉപയോഗിച്ചിട്ടുണ്ട്.

School Bus

അതിനാല്‍ തന്നെ ബസുകളുടെ ഓരോ നീക്കവും ഉദ്യോഗസ്ഥര്‍ക്ക് വളരെ വ്യക്തമായി അറിയാന്‍ കഴിയും. പുതിയ സംവിധാനം വിജയകരമായി നടപ്പിലാക്കുന്നതിനു വേണ്ടി 162 ഉദ്യോഗസ്ഥരേയും പ്രത്യേകമായി പരിശീലനം ലഭിച്ച 15 പരിശീലകരേയും നിയമിച്ചിട്ടുണ്ട്. ഈ സംവിധാനം ആദ്യമായി പരീക്ഷിച്ച് വിജയം കണ്ടത് അബുദാബിയിലാണ്. ഗള്‍ഫ് രാജ്യങ്ങളിലുട നീളം പദ്ധതി പരീക്ഷിക്കാനൊരുങ്ങുകയാണ് അധികൃതര്‍

ഈ സംവിധാനത്തിലൂടെ കുട്ടികള്‍ സഞ്ചരിക്കുന്ന ബസ് എവിടെയെത്തിയെന്ന് തിരിച്ചറിയാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

English summary
School buses operated by Emirates Transport will now be officially tracked as part of a new high-tech programme unveiled by UAE Education Minister,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X