കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം:രക്ഷപ്പെടാന്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി

  • By Soorya Chandran
Google Oneindia Malayalam News

മനാമ: വീട്ടുടമസ്ഥരുടെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്ന് സ്ത്രീകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് ചാടി. ബഹറിന്റെ തലസ്ഥാനമായ മനാമയിലാണ് സംഭവം.

ഒരു ഇന്ത്യക്കാരിയും രണ്ട് ഇന്തോനോഷ്യന്‍ സ്ത്രീകളും ആണ് രക്ഷപ്പെടാന്‍ ഇങ്ങനെയൊരു സാഹസം കാണിച്ചത്.ബഹറിന്‍ സ്വദേശിയുടെ വീട്ടിലെ ജോലിക്കാരായിരുന്നു ഇവര്‍. ജോലിഭാരവും ശാരീരിക പീഡനങ്ങളും സഹിക്ക വയ്യാതായപ്പോഴാണ് ഇവര്‍ രക്ഷപ്പെടാന്‍ ബാല്‍ക്കണി വഴി പുറത്തേക്ക് ചാടിയത്. മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മനാമയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ് ഇവര്‍.

Manama Map

ഇന്ത്യന്‍ യുവതിയുടെ പേര് അനുഷ എന്നാണ് രേഖകളില്‍ കാണുന്നത്. ആന്ധ്ര പ്രദേശ് സ്വദേശിനി ആണ് ഇവര്‍. രേഖകളില്‍ 35 വയസ്സാണ് കാണിച്ചിട്ടുള്ളതെങ്കിലും ഇവര്‍ക്ക് 19 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്ന് അധികൃതര്‍ പറയുന്നു. 2013 ജൂലായ് മാസത്തിലാണ് ഇവര്‍ ജോലിക്കായി ബഹറിനില്‍ എത്തിയത്. വീട്ടുടമസ്ഥരുടെ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് അനുഷ അധികൃതരോട് പറഞ്ഞത്.

ഇന്തോനേഷ്യന്‍ യുവതികളുടെ കാര്യത്തില്‍ അവരുടെ എംബസിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ എടുത്ത് വരികയാണെന്ന് കുടിയേറ്റ ജോലിക്കാരുടെ സംരക്ഷണത്തിനുള്ള മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ മറിയേറ്റ ദയാസ് പറഞ്ഞു. അനുഷയുടെ കൈക്കും കാലിനും ആണ് പരിക്കേറ്റിട്ടുള്ളത്. കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്.

അനുഷയുടെ കാര്യത്തില്‍ ഇതുവരെ മറ്റ് നടപടികള്‍ ഒന്നും ആയിട്ടില്ല എന്നാണ് മറിയേറ്റ ദയാസ് അറിയിച്ചത്. ഇവര്‍ ബഹറിനില്‍ എത്തിയത് വ്യാജ വിസിറ്റിംഗ് വിസയില്‍ ആണെന്ന് മറിയേറ്റ പറയുന്നു.

English summary
Three domestic maids, including one Indian, have managed to escape from their employers, who allegedly forced them to work round-the-clock, by jumping from balconies of their homes in Bahrain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X