കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;80 ശതമാനം പേര്‍ക്കും ചീത്ത പല്ലുകള്‍?

  • By Meera Balan
Google Oneindia Malayalam News

Teeth
ദുബായ്: യുഎഇയില്‍ 80 ശതമാനം ആളുകള്‍ക്കും ചീത്ത പല്ലുകളാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ 80 ശതമാനം പേരും ദന്തശുചീകരണത്തിനും പരിചരണത്തിനും പ്രധാന്യം നല്‍കുന്നില്ലെന്നും ഇവര്‍ക്ക് പലതരം ദന്ത രോഗങ്ങളുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു. ദന്ത ശുചിത്വത്തെക്കുറിച്ച് റിഗ്ളസ് എക്‌സ്ട്രാ ഓറല്‍ ഹെല്‍ത്ത്‌കെയര്‍ പ്രോഗ്രം നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.

20 ശതമാനത്തോളം ആളുകള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡെന്റിസ്റ്റിന്റെ സഹായം തേടാറുണ്ട് ദന്ത രോഗങ്ങള്‍ വരുമ്പോള്‍ മാത്രമാണ് പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നത്. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും പല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നതിനും മറ്റുമായി ദന്താശുപത്രിയില്‍ പോകണമെന്ന് ദുബായ് മുന്‍ ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്‍ ഡോ രമേഷ് സബ്ലോക് പറഞ്ഞു.

ഇടയ്ക്കിടെ ദന്താശുപത്രികളില്‍ എത്തുന്നതും പല്ലിന്റെ ആരോഗ്യം പരിശോധിയ്ക്കുന്നതും വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹം, വായിലെ ക്യാന്‍സര്‍ എന്നിവ വരാനുള്ള സാധ്യതയുണ്ടോ എന്ന് മനസിലാക്കാനും ഇത്തരം ദന്തപരിശോധനകള്‍ നടത്തുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രഷ് ചെയ്യുന്നത് കൊണ്ട് മാത്രം പല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ ഭൂരിഭാഗം ജനങ്ങളുടേയും പല്ലുകള്‍ ദ്രവിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു. ദിവസത്തില്‍ രണ്ട് തവണ പല്ലുതേയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മുതിര്‍ന്നവരെയും കുട്ടികളെയും ബോധവാന്മാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
A survey reveals poor oral hygiene habits in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X