ഏഴ് വര്‍ഷത്തിനു ശേഷം മാന്ത്രിക സംഗീതവുമായി എആര്‍ റഹ്മാന്‍ യുഎഇയില്‍ എത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ആകാശം തൊട്ടുനില്‍ക്കുന്ന ലോകത്തിന്റെ സ്വപ്നനഗരത്തില്‍ അതിശയ രാഗമായി നിറയാന്‍ എ.ആര്‍.റഹ്മാന്‍ എത്തുന്നു. കേള്‍ക്കുന്തോറും കൂടുതല്‍ പ്രിയപ്പെട്ടതാകുന്ന ശബ്ദവിസ്മയത്തെ യു.എ.ഇ യുടെ കണ്‍മുന്നിലെത്തിക്കുന്നത് മാതൃഭൂമിയാണ്. മാര്‍ച്ച് 17ന് വെള്ളിയാഴ്ച വൈകീട്ട് ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മാതൃഭൂമി എ.ആര്‍.റഹ്മാന്‍ ലൈവ് 2017 എന്ന സംഗീതരാവ്.

ദുബായിലെ ഹോട്ടല്‍ ദുസിത് താനിയില്‍ നടന്ന പത്രസമ്മേളനത്തില്‍ റഹ്മാന്‍ തന്നെയാണ് ഷോയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏഴ് വര്‍ഷത്തിനുശേഷമാണ് യു.എ.ഇ യില്‍ റഹ്മാന്‍ എന്ന മാന്ത്രികസ്വരം നിറയുവാന്‍ പോകുന്നത്. ഭൂമിയെ കീഴടക്കുന്ന സ്വരസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന ആ പ്രതിഭയെ നേരിട്ട് കേള്‍ക്കാനാകുകയെന്നത് ഒരുപക്ഷേ ആയുസ്സിലൊരിക്കല്‍ മാത്രം കിട്ടുന്ന ഭാഗ്യമായിട്ടാണ് സംഗീത പ്രേമികള്‍ കണക്കാക്കുന്നത്.

arr-02

അത്തരമൊരു അസുലാഭവസരമാണ് പ്രവാസലോകത്തിനായി മാതൃഭൂമി ഒരുക്കുന്നത്. സംഗീതലോകത്തെ ഒട്ടേറെ പ്രതിഭകള്‍ മണിക്കൂറുകള്‍ നീളുന്ന ഗാനവിരുന്നില്‍ റഹ്മാനൊപ്പം അണിനിരക്കും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ശബ്ദപ്രപഞ്ചമാകും മണല്‍നഗരത്തിലൊരു മഴവില്ലായി വിരിഞ്ഞുനില്‍ക്കുക. പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധര്‍ ഇതിന് നേതൃത്വം നല്‍കും. മാതൃഭൂമിയുടെ എഫ്.എം.റേഡിയോയായ ക്ലബ്ബ്.എഫ്.എം 99.6 യു.എ.ഇ ക്ക് നല്‍കുന്ന സമ്മാനം കൂടിയാകും ഇത്. കേരളത്തിലെ റഹ്മാന്‍ ആരാധകര്‍ക്ക് ഷോ കാണാനും ക്ലബ്ബ്.എഫ്.എം.99.6 അവസരമൊരുക്കുന്നുണ്ട്.

എ.ആര്‍.റഹ്മാന്‍ എന്ന മഹാസംഗീതജ്ഞനെ യു.എ.ഇ യിലെ ആസ്വാദകര്‍ക്ക് മുമ്പാകെ അവതരിപ്പിക്കുന്നതില്‍ മാതൃഭൂമിക്ക് അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് റഹ്മാനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്റ് ഇലക്ട്രോണിക് മീഡിയ) എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. മാതൃഭൂമിക്ക് ഒരു കുടുംബാംഗം തന്നെയാണ് അദ്ദേഹം. എച്ച്.ഐ.വി ബാധിതരായ കുട്ടികളുടെ പുനരധിവാസത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ഥം കോഴിക്കോട് നടത്തിയ കേരളീയം ജയ്‌ഹോ സംഗീത പരിപാടിയിലാണ് റഹ്മാനുമായി മാതൃഭൂമി ആദ്യം കൈകോര്‍ത്തത്.

arr-01

തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന ഈ പരിപാടി മാതൃഭൂമിയുടെ അഭ്യര്‍ഥന മാനിച്ച് കോഴിക്കോട്ടേക്ക് മാറ്റാന്‍ റഹ്മാന്‍ സമ്മതിക്കുകയായിരുന്നു. പാട്ടിന്റെ പ്രിയനഗരത്തില്‍ ഒരു കോഴിക്കോട്ടുകാരനെപ്പോലെ തന്നെയാണ് റഹ്മാനെ കാണാനായത്. ലോകം ഒന്ന് തൊടാന്‍ കാത്തിരിക്കുന്ന ഈ അത്ഭുതത്തിനുള്ളിലെ സാധാരണക്കാരനെ അന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു 'ശ്രേയാംസ് കുമാര്‍ പറഞ്ഞു. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ എം.പി.ഷാംലാല്‍ അഹമ്മദിന് നല്‍കിക്കൊണ്ട് ചടങ്ങില്‍ എ.ആര്‍.റഹ്മാന്‍ നിര്‍വഹിച്ചു.

ഫാമിലി ക്ലാസ് ആദ്യ ടിക്കറ്റ് ഇറാം ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റിയാസ് അഹമ്മദും സ്വീകരിച്ചു. എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി സി.ഇ.ഓ പ്രശാന്ത് മാങ്ങാട്, ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ജേക്കബ് വര്‍ഗ്ഗീസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈകീട്ട് ഏഴിന് പരിപാടി ആരംഭിക്കും. ടിക്കറ്റുകള്‍ platinumltsi.net വഴി ലഭിക്കും. സില്‍വര്‍ 150 ദിര്‍ഹം, ഗോള്‍ഡ് 250, ഗോള്‍ഡ് പ്രിമീയം500, ഡയമണ്ട്1000, പ്ലാറ്റിനം 2000 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഗ്യാലറി ടിക്കറ്റ് നിരക്ക് അമ്പത് ദിര്‍ഹമാണ്. മികച്ച സൗകര്യങ്ങള്‍ നല്‍കുന്ന കോര്‍പ്പറേറ്റ് ബോക്‌സ് ഓഫീസ് ടിക്കറ്റും ലഭ്യമാണ.


English summary
After seven years, A.R. Rahman will bring a concert to the UAE on March 17 at the Sharjah Cricket Stadium.
Please Wait while comments are loading...