അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 5 ന്

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: മങ്കട മണ്ഡലം കെഎംസിസിയുടെ മുന്‍ പ്രസിഡന്റും മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എംഎല്‍എ യുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓര്‍മ്മക്കായി മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ഒന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 5 ന് വകുന്നേരം 4 മണിമുതല്‍ ഷാര്‍ജ വാണ്ടെറേര്‍സ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ടൂര്‍ണമെന്റ്ന്റെ ബ്രോഷര്‍ പ്രകാശനം മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് എംഎല്‍എ ഒപ്‌റ്റെസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഫൈസലിന് നല്‍കി നിര്‍വഹിച്ചു. ടൂര്‍ണമെന്റ്‌ന്റെ ലോഗോ പ്രകാശനം ദുബായ് കെഎംസിസി സെക്രട്ടറി ആര്‍ ശുക്കൂര്‍ നിര്‍വഹിച്ചു.

കോലിയേക്കാള്‍ കേമന്‍ സ്മിത്തോ?; വിവാദത്തിന് തുടക്കമിട്ട് ഷെയിന്‍ വോണ്‍ പറയുന്നത്

യുഎഇ പ്രമുഖ 24 ടീമുകള്‍ മാറ്റുരക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യയിലെ മികച്ചതാരങ്ങളാണ് ബൂട്ട് കേട്ടുനത്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പികെ അന്‍വര്‍ നഹ (ഉപദേശകസമിതി ചെയര്‍മാന്‍), മുസ്ത തിരൂര്‍,ആവയില്‍ ഉമ്മര്‍,ആര്‍.ശുക്കൂര്‍,ചെമ്മുക്കന്‍ യാഹുമോന്‍,പി.വി നാസര്‍,,ഉസ്താഫ വേങ്ങര ,ഇ.ആര്‍ അലി മാസ്റ്റര്‍,ഇ.സി മുഹമ്മദ്,അബ്ദുള്ള നിസാമി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്.

sharjah

നിഹ്മതുള്ള മങ്കട(ചെയര്‍മാന്‍), അബ്ദുല്‍ അസീസ് പങ്ങാട്ട്,ഷൌകത്തലി വെങ്കിട്ട(വൈസ് ചെയര്‍മാന്‍),സബാഹ് കടന്നമണ്ണ (ജന:കണ്‍വീനര്‍),ജൈസല്‍ മണിയറയില്‍,മുഹമ്മദ് റാഫി,മുഹമ്മദാലി കൂട്ടില്‍(കണ്‍വീനര്‍മാര്‍), സലിം വെങ്കിട്ട (ട്രഷറര്‍), ഷഫീഖ് വേങ്ങാട്,റഷീദലി തോണിക്കര(പ്രോഗ്രാം),അബ്ദുല്‍ മുനീര്‍ തയ്യില്‍,അമീന്‍ ആലിക്കത്തൊടി,ഹാഷിം പള്ളിപ്പുറം(ഫിനാന്‍സ്),സകീര്‍ ഹുസൈന്‍,ബെന്‍ഷാദ് വെങ്കിട്ട(വളണ്ടിയര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസലോകത്ത് ഈ ഫുട്‌ബോള്‍ മാമാങ്കം വീഷിക്കാന്‍ എത്തുന്ന കാല്‍പന്തു പ്രേമികള്‍ക്ക് വിപുലമായ സൌകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557929329, 0553832977

English summary
Amjathali memorial football tournament on january 5th

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്