ബാർബിക്യു നേഷൻറെ പുതിയ ശാഖ കറാമയിൽ പ്രവർത്തനം ആരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ് : ഇന്ത്യയിലെ പ്രമുഖ ബാർബി ക്യു റെസ്റ്റോറൻറ് ശൃംഖലയയായ ബാർബി ക്യൂ നേഷൻ തങ്ങളുടെ ഏറ്റവും പുതിയ ശാഖ കറാമയിൽ പ്രവർത്തനം ആരംഭിച്ചു. മലയാള സിനിമാ താരവും ഹിറ്റ് എഫ്. എം റേഡിയോ ജോക്കിയുമായ നൈല ഉഷയാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർ൮ഹിച്ചത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിത്യസ്ത തരം ബാർബിക്യു ഏറ്റവും മിതമായ നിരക്കിൽ ഒരിടത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് ശാഖകൾ പ്രവർത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാസങ്ങൾക്ക് മുൻപ് ദുബായ് ബർഷയിൽ ആരംഭിച്ച ഔട് ലെറ്റ് ബാർബി ക്യു ഇഷ്ടപ്പെടുന്നവർക്കായി ലൈവ് ബാർബിക്യു ഒരുക്കി ദുബായിയിൽ പുതിയ ചരിത്രം സ്യഷ്ടിച്ചിരുന്നു. ബാർബി ക്യൂ നേഷനിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന വിധം ബാർബി ക്യു തത്സമയം ഉണ്ടാക്കി നൽകുമെന്ന് ഓപ്പറേഷൻ തലവൻ റിതം മുഖർജി പറഞ്ഞു.

karama

യുഎഇ ൽ മറ്റ് എമിറേറ്റുകളിലും ഗൾഫിലുടനീളവും കൂടുതൽ താമസിയാതെ ശാഖകൾ ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികൾ കന്പനി ആരംഭിച്ചതായും റിതം മുഖർജി വ്യക്തമാക്കി. സ്വാദേറിയ തുജ്–കശ്മിരി ബാർബിക്യു, തബക് മാസ്, സീഖ് കബാബ് തുടങ്ങിയവയാണ് പ്രത്യേകത.

English summary
barbeque nation's new branch started in karama

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്