കാമ്പസുകള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന് കാമ്പസ് ക്രൂ വിദ്യാര്‍ത്ഥി സംഗമം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദിശാ ബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിനായ് ആഹ്വാനം ചെയ്തും കാമ്പസുകള്‍ക്ക് പുതിയ പാഠങ്ങള്‍ പകര്‍ന്നും 'കാമ്പസ് ക്രൂ' വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി. യുഎഇ യിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായ് യപ്ടു ഇവന്റ്‌സ് ആണ് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്. വിവിധ യൂണിവേഴ്സിറ്റി പ്രതിനിധികള്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.

ഇന്ത്യയല്ല ഡിജിറ്റല്‍ ഇന്ത്യ: ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ കുറച്ച് ആര്‍ബിഐ

ദുബായ് ഫ്‌ലോറ ഗ്രാന്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ യു.എ.ഇ യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ലക്ഷ്യബോധ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ജീവിതത്തില്‍ വിജയങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുക്കയെന്ന് ആവ്‌സം വാക്കേഴ്‌സ് (awesome walkers ) ഡയറക്ടര്‍ സമീര്‍ ജീ.പി പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ ഭാവിയെ രൂപപ്പെടുത്തുന്ന ഇത്തരം സംഗമങ്ങള്‍ക്ക് പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

campuscrew

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയവര്‍ക്ക് വിജയം ഉറപ്പാണെന്ന് സ്റ്റെപ്പ് അപ് ഡയറക്ടര്‍ സൈമഖാന്‍ പറഞ്ഞു. പഠനവും സര്‍ഗാത്മകതയും ചേര്‍ന്ന സിലബസുകളാണ് കാമ്പസുകളില്‍ രൂപപ്പെടേണ്ടതെന്നും നാളെക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ സ്വപ്നങ്ങള്‍ കാണണമെന്നും അബൂദബി ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡന്റ് ഇല്യാസ് കൂളിയങ്കല്‍ പറഞ്ഞു. മുഹമ്മദ് നമീല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഹസന്‍ തുറാബി സ്വാഗതവും അഞ്ജന നന്ദിയും പറഞ്ഞു. രിഫാഹ് ,ആമിന , അന്‍ഷിദ , ആദില്‍ , റിയ, അമീറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Campus crew students reunion

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്