ദേശം ദേശാടനം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: ലോകത്ത് എവിടെപ്പോയാലും ഇച്ഛാശക്തി കൈമുതലായുണ്ടെങ്കിൽ ജീവിക്കാൻ പ്രയാസമുണ്ടാവില്ലെന്ന് സാധാരണക്കാരനെ പഠിപ്പിച്ച വ്യക്തിത്വത്തമാണ് ഡോ. സിപി ബാവ അലി ഹാജി. ദുരിതക്കടൽ നീന്തി കടന്നു യുഎഇയിലും ആഫ്രിക്കയിലും വ്യാപാരത്തിന്രെ അനന്ത സാധ്യതകൾ കണ്ടെത്തി അത് വിജയിപ്പിച്ചെടുത്ത വ്യവസായിയുടെ ഇച്ഛാശക്തിയുടേയും ആത്മ സാക്ഷാത്കാരത്തിൻറെയും അനുഭവ കഥയാണ് ദേശം ദേശാടനം എന്ന പുസ്തകത്തിലൂടെ ഇദ്ദേഹം ലോകത്തോട് വിളിച്ചു പറയുന്നത്.

മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍: ബയോമെട്രിക് വിവരങ്ങള്‍ നല്‍കരുതെന്ന് യുഐഡിഎഐ

desham-deshadanam

നവംബർ മൂന്ന് പത്ത് മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ ഇലക്ചൽ ഹാളിൽ പുസ്തകത്തിൻറെ പ്രകാശന കർമ്മം നടക്കുമെന്ന് ബന്ധപ്പെട്ടവർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇ.ടി മുഹമ്മദ് ബഷീർ (എം.പി), സിനിമാ നടൻ ഇന്ദ്രൻസ്, പി സുരേന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഡോ. സിപി ബാവ ഹാജി, എളേറ്റിൽ ഇബ്രാഹിം, അമ്മാർ കിഴുപറന്പ്, പി സുരേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
'desham deshadanam' is going to released in sharja book fair

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്