കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ കീശ കാലിയാവും; പിഴ 1000 ദിര്‍ഹം!

  • By Desk
Google Oneindia Malayalam News

ദുബായ്: നിയമ വിരുദ്ധമായി യുഎഇയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി മുതല്‍ പിഴ 1000 ദിര്‍ഹം. അതിനൊപ്പം ആറ് ബ്ലാക്ക് പോയിന്റും. പാര്‍ക്കിംഗ് നിരോധിത പ്രദേശങ്ങള്‍ക്കു പുറമെ, പ്രത്യേക വ്യക്തികള്‍ക്കായി ഒരുക്കിയിട്ടുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ആംബുലന്‍സുകള്‍ക്കോ പോലീസ് വാഹനങ്ങള്‍ക്കോ ഒരുക്കിയിട്ടുള്ള പാര്‍ക്കിംഗ് സ്ലോട്ടുകള്‍, അഗ്നിശമന യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ പാര്‍ക്കിംഗ് ചെയ്താലാണ് പിഴ എര്‍പ്പെടുത്തുകയെന്ന് ട്രാഫിക് പോലിസ് അറിയിച്ചു.

പലസ്തീന്‍ കുട്ടി ആക്ടിവിസ്റ്റിന് മോചനമില്ല; വിചാരണ തീരും വരെ ജയിലില്‍ കഴിയണമെന്ന് ഇസ്രായേല്‍ കോടതിപലസ്തീന്‍ കുട്ടി ആക്ടിവിസ്റ്റിന് മോചനമില്ല; വിചാരണ തീരും വരെ ജയിലില്‍ കഴിയണമെന്ന് ഇസ്രായേല്‍ കോടതി

മറ്റുള്ളവര്‍ക്കായി റിസര്‍വ് ചെയ്തിട്ടുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. തങ്ങള്‍ക്കായി പ്രത്യേകമായി തയ്യാര്‍ ചെയ്ത പാര്‍ക്കിംഗ് സ്‌പേസ് കിട്ടാതെ വരുന്നതോടെ ആ വ്യക്തി പാര്‍ക്കിംഗ് സ്ഥലം തേടി ഏറെ നേരം അലയേണ്ടിവരികയും ഓഫീസിനോ താമസ സ്ഥലത്തിനോ ഏറെ അകലെയായി വാഹനം പാര്‍ക്ക് ചെയ്യേണ്ട സാഹചര്യം വരികയോ ചെയ്യുമെന്നും പോലിസ് പറഞ്ഞു.

പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കായി ഒരുക്കിയിട്ടുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മറ്റുള്ളവര്‍ കൈയടക്കുന്നതോടെ അവരുടെ യാത്ര ദുഷ്‌കരമായി തീരുമെന്ന് റാസല്‍ഖൈമ പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.

മറ്റൊരാളുടെ പാര്‍ക്കിംഗ് സ്‌പേസില്‍ വാഹനം നിര്‍ത്തുന്നത് അയാളുടെ അവകാശം ലംഘിക്കുന്നതിന് തുല്യമാണെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിലെ നിയമ വിരുദ്ധമായ പാര്‍ക്കിംഗ് പ്രവണതകള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ മറ്റുള്ളവര്‍ക്കായി മാറ്റിവച്ച പ്രത്യേക പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിയമവിരുദ്ധമായി സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് ഷാര്‍ജ പോലീസ് 642 പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്.

English summary
dh1000 fine and 6 black points for illegal parking in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X