കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ സംവാദം സംഘടിപ്പിച്ചു

Google Oneindia Malayalam News

ദുബായ്: പി മണികണ്ഠന്‍ രചിച്ച 'പുറത്താക്കലിന്റെ ഗണിതം' എന്ന സംസ്‌കാര പഠന ഗ്രന്ഥത്തെ കുറിച്ച് മാധ്യമ സംവാദം നടത്തി. ഈ പുസ്തകം സമ്മാനിക്കുന്ന ജനാധിപത്യ ബോധം പ്രസക്തമാകണമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി. അടുത്ത മാസം നാലിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് കവി കെ സച്ചിദാനന്ദന്‍ പുസ്തകം പ്രകാശനം ചെയ്യുമെന്ന് പി മണികണ്ഠന്‍ അറിയിച്ചു.

കൊളോണിയലിസത്തിന് ശേഷം എത്രയോ നീണ്ട ദശാബ്ദങ്ങള്‍ രാഷ്ട്രീയ സാംസ്‌കാരിക ബഹുത്വം പങ്കിട്ടുപോകുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് സാംസ്‌കാരിക മേല്‍ക്കോയ്മയുടെ പിതൃത്വം അവകാശപ്പെട്ട് ഭരണകൂടം ഇന്ത്യന്‍ ചരിത്രം മുഴുവനായും വര്‍ഗീയവത്കരിക്കുന്നത് അനുഭവിച്ചറിയുന്നു. ഏക സിവില്‍കോഡ് എന്ന നിയമംകൂടി നടപ്പിലാക്കിയാല്‍ ഇന്ത്യയുടെ സാംസ്‌കാരിക ബഹുത്വം പൂര്‍ണമായും നമുക്ക് നഷ്ടപ്പെട്ടേക്കാം.

p-manikandan

ചരിത്രത്തിന് നേരെയുള്ള ഈ വര്‍ഗീയവത്കരണത്തിനെതിരെ സാംസ്‌കാരികമായ പ്രതിരോധം അനിവാര്യമാണെന്ന് 'പുറത്താക്കലിന്റെ ഗണിതം' പറയുന്നു. മണികണ്ഠന്‍ വ്യക്തമാക്കി. രണ്ടു തലങ്ങളിലായാണ് ചര്‍ച്ച നടന്നത്. ആദ്യത്തേത് 'സഞ്ചാരവും തര്‍ക്ക'വും രണ്ടേോമത്ത 'അവലോകനവും തുടര്‍ച്ച'യും. അബ്ദു ശിവപുരം പ്രവാസലോകത്തെ മാധ്യമങ്ങളിലൂടെയും ഭാഷാ ജീവിതത്തിലൂടെയും എന്ന വിഷയം അവതരിപ്പിച്ചു.

രശ്മി രവീന്ദ്രന്‍ ഇന്ത്യന്‍ ഫെമിനസത്തിലൂടെ സഞ്ചരിക്കുന്നു, പ്രിയ ദിലീപ്കുമാര്‍ ഭാരതീയ ചിത്ര ഭാഷ, രാജേഷ് ചിത്തിര മേല്‍ക്കോയ്മ പ്രത്യയശാസ്ത്രത്തിലൂടെയും ബുദ്ധിജീവികളിലൂടെയും എന്നിങ്ങനെ വിഷയങ്ങള്‍ അവതരിപ്പിച്ചു. കൃഷ്ണകുമാര്‍, കെ എല്‍ ഗോപി പുസ്തകാവലോകനം നടത്തി. ഉണ്ണി കുലുക്കല്ലൂര്‍, വെള്ളിയോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Discussion about the book 'Purathakkalinte Grandham' conducted at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X