ദുബായ്; ഷാര്‍ളി ബെഞ്ചമിന്‍ ചിരന്തന യാത്രയയപ്പ് നല്‍കി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: 35 വര്‍ഷക്കാലമായി ഗള്‍ഫ് നാടുകളില്‍ മാധ്യമ പ്രവര്‍ത്തനം നടത്തി വരുന്ന എഴുത്തുക്കാരന്‍ സാമൂഹ്യ പ്രവര്‍ത്തകനുമായ ഷാര്‍ളി ബെഞ്ചമിന്‍ ചിരന്തന സാംസ്‌കാരിക വേദി യാത്രയപ്പ് നല്‍കി. ഷാര്‍ളി ബെഞ്ചമിന്‍ നല്ല ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി നല്ല ഒരു ജീവകാരുണ്യ പ്രവര്‍ത്തകനാണെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കുവൈത്ത് യുദ്ധം ഉണ്ടായപ്പോള്‍ അദ്ദേഹം വഹിച്ച പങ്കെന്നും സംഘടന വിലയിരുത്തി.

കുടാതെ യു.എ.ഇ.യില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുമ്പോള്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനം എടുത്തു പറയേണ്ടവയാണെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. മിഡ്ഡില്‍ ഈസ്റ്റ് ചന്ദ്രിക ചീഫ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി ചിരന്തനയുടെ ഉപഹാരം ഷാര്‍ളി ബെഞ്ചമിന്‍ നല്‍കി, എം.എം.ജെ.സി. ദുബായ് പ്രസിഡണ്ട് സി.പി.ജലീല്‍'ഇന്‍ക്കാസ് ദുബായ് കമ്മിറ്റി ജനറല്‍ സിക്രട്ടറി ബി.എ.നാസര്‍, മുട്ടം സരിഗമ ജനറല്‍ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം, രതീഷ് ഇരട്ടപുഴ', ചിരന്തന വൈസ് പ്രസിഡണ്ട് സി.പി.മുസ്തഫ, കെ.വി.സക്കരിയ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

sharli

ഷാര്‍ളി ബെഞ്ചമിന്‍ 35 വര്‍ഷത്തെ മാധ്യമ രംഗത്തുണ്ടായ ജീവിത അനുഭവങ്ങള്‍ പങ്കുവെക്കുകയും എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചിരന്തന ജനറല്‍ സിക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ട്രഷറര്‍ ടി.പി.അശറഫ് നന്ദിയും പറഞ്ഞു.

English summary
Dubai; Farewell for Sharli Benjamin
Please Wait while comments are loading...