ദുബായ് എമിഗ്രേഷൻ യുഎഇ പതാക ദിനം ആചരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ് : ദുബായ് ഇമിഗ്രേഷൻ വിഭാഗം യു എ ഇ പതാക ദിനം ആചരിച്ചു. ഇതിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് വകുപ്പ് സംഘടിപ്പിച്ചത്. യു എ ഇ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു കുട്ടികളും, ജീവനക്കാരും ഏറെ ആഘോഷപൂർവ്വം പതാക ദിനത്തിൽ പങ്കാളികളായി.

യു എ ഇ പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ആദരസൂചകമായാണ് രാജ്യം പതാക ദിനം ആചരിച്ചുവരുന്നത്.

dubai

വകുപ്പിന്‍റെ ജാഫ്‌ലിയ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ജി ഡി ആർ എഫ് ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയാണ് പതാക ഉയർത്തിയത്. ചടങ്ങിൽ നിരവധി വകുപ്പിന്‍റെ ഉപ തലവൻ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ ,ജീവനക്കാരും ,ഉപഭേക്താക്കളും പങ്കെടുത്തു.

English summary
Dubai emigration celebrated flag day

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്