ദുബായ് ബീച്ചുകളില്‍ ഇനി രാത്രികാല സ്വിമ്മിംങ്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതിന്റെ ഭാഗമായി ദുബായ് ബീച്ചുകളില്‍ രാത്രികാല നീന്തലിന് (നൈറ്റ സ്വിമ്മിംങ്) ദുബായ് മുനിസിപ്പാലിറ്റി സംവിധാനം ഒരുക്കി. മികച്ച വെളിച്ച സംവിധാനവും രാത്രികാല സുരക്ഷയും ഒരുക്കിയാണ് മുനിസിപ്പാലിറ്റി ആളുകളെ ബീച്ചുകളിലേക്ക് ക്ഷണിക്കുന്നത്. സന്ദര്‍ശകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഉംസുഖീം ബീച്ചില്‍ നീന്തലിനു സൗകര്യം ഒരുക്കിയിരുന്നു.

ഇതിനോട് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് നൈറ്റ് സ്വിമ്മിംങ് മംസാര്‍ ബീച്ചിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ മുനിസിപ്പാലിറ്റിയെ പ്രേരിപ്പിച്ചത്. ദുബായില്‍ ആഘോഷത്തിന് എത്തുന്നവര്‍ക്ക് വേണ്ട വിനോദത്തിനായ് പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ദുബായ് മുനിസിപ്പാലിറ്റി എന്നും മുന്‍പന്തിയിലാണ്.

dubai-beach-night-swimming

പുതിയ സംവിധാനത്തോട് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, നിരവധി ആളുകള്‍ കുടുംബസമ്മേതം രാത്രി കാല സ്വമ്മിംങിനായ് ബീച്ചുകളില്‍ എത്തുന്നതായും ദുബായ് മുനിസിപ്പാലിറ്റി പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ആലിയ അല്‍ ഹാര്‍മോദി വ്യക്തമാക്കി.

സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് റെസ്‌ക്യു അടക്കമുള്ള സംവിധാനവും രാത്രികാലങ്ങളില്‍ ഇവിടെ തയ്യാറായിരിക്കും. കുട്ടികളുമായ് എത്തുന്നവര്‍ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ദവേണമെന്നും മുന്നറിയിപ്പുകള്‍ അവഗണിച്ച് അപകടങ്ങളിലേക്ക് എടുത്ത് ചാടരുതെന്നും അധിക്രതര്‍ വ്യക്തമാക്കി.

English summary
Dubai Municipality has decided to start night swimming facility at the beach
Please Wait while comments are loading...