സ്പാനിഷ് ടൂറിസ്റ്റിനെ ഞെട്ടിച്ച് ദുബായ് പോലീസ്; നഷ്ടമായ മൊബൈല്‍ ഫോണ്‍ വീട്ടിലേക്കയച്ചുകൊടുത്തു
ദുബായ്: ദുബയിലെ കാഴ്ചകള്‍ കാണാനും ഡെസേര്‍ട്ട് സഫാരി ആസ്വദിക്കാനുമെത്തിയ സ്പാനിഷ് യുവതി പക്ഷെ, വിനോദസഞ്ചാര യാത്ര കഴിഞ്ഞ് ദുബയില്‍ നിന്ന് തിരിച്ചത് ഏറെ സങ്കടത്തോടെയായിരുന്നു. ദുബയ് യാത്രയുടെ നിരവധി ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടതായിരുന്നു ദുഖത്തിനു കാരണം. എന്നാല്‍ നാട്ടിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്ക് പാര്‍സലായി വന്ന വലിയ പെട്ടി പൊളിച്ചുനോക്കിയപ്പോള്‍ അതിലൊരു സമ്മാനം, ദുബയ് പോലീസിന്റെ വക. അതോടൊപ്പം അതിനേക്കാള്‍ വലിയൊരു സമ്മാനമായി നഷ്ടപ്പെട്ട തന്റെ മൊബൈല്‍ ഫോണും.
കളഞ്ഞുപോയ ഫോണ്‍ തിരികെ കിട്ടിയതിലുള്ള സന്തോഷം കാരണം താന്‍ അക്ഷരാര്‍ഥത്തില്‍ തുള്ളിച്ചാടുകയായിരുന്നുവെന്ന് ദുബയ് ടൂറിസ്റ്റ് പോലിസിന് നന്ദി അറിയിച്ചുകൊണ്ട് അയച്ച വീഡിയോ സന്ദേശത്തില്‍ യുവതി പറഞ്ഞു. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലിസ് കാണിച്ച മിടുക്കും അത് തനിക്ക് അയച്ചുതരാന്‍ അവര്‍ കാണിച്ച സന്മനസ്സും തന്നെ അദ്ഭുതപ്പെടുത്തിയെന്നും യുവതി പറഞ്ഞു. അതോടൊപ്പം തനിക്കായി അയച്ച സമ്മാനത്തിനും അവര്‍ നന്ദി പറഞ്ഞു.

വിനോദയാത്രയുടെ അവസാന ഘട്ടത്തിലാണ് താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഡെസേര്‍ട്ട് സഫാരിക്കായി യുവതി പോയത്. ടൂറിസ്റ്റ് കമ്പനി ഏര്‍പ്പെടുത്തി നല്കിയ കാറിലായിരുന്നു യാത്ര. എന്നാല്‍ മരുഭൂമിയിലെത്തിയ ശേഷം അവരുടെ മൊബൈല്‍ അടങ്ങിയ ബാഗ് കാറില്‍ വച്ച് മറന്നുപോവുകയായിരുന്നു.
മൊബൈല്‍ റൂമില്‍ വച്ച് മറന്നതാവാമെന്ന ആശ്വാസത്തിലായിരുന്നു യുവതി. പക്ഷെ തിരിച്ചെത്തി റൂമില്‍ നോക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് പോലിസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് കമ്പനിയുമായി ബന്ധപ്പെട്ട് അന്നേദിവസം കാര്‍ ഓടിച്ച ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മൊബൈല്‍ ഇയാള്‍ മോഷ്ടിച്ചതാണെന്ന് മനസ്സിലായതെന്ന് ടൂറിസ്റ്റ് പോലിസ് ഡയരക്ടര്‍ ഡോ. മുബാറക് സഈദ് നവാസ് അല്‍ കുത്ബി പറഞ്ഞു. അങ്ങനെ നഷ്ടമായ മൊബൈല്‍ വീണ്ടെടുത്ത പോലിസ് യുവതി നല്കിയ അഡ്രസില്‍ സ്പെയിനിലേക്ക് പാര്‍സലായി അയച്ചുകൊടുക്കുകയായിരുന്നു. കൂടെ അവരുടെ സന്തോഷത്തിന് നല്ലൊരു സമ്മാനവും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications