പുതിയ വാഹന നന്പർ പ്ലേറ്റുമായി ദുബായ് ആർടിഎ: ദുബായ് ബ്രാന്‍ഡ‍ിന്‍റെ പേരും!

  • Posted By: Staff
Subscribe to Oneindia Malayalam

ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ ടി എ) വാഹന നമ്പർ പ്ലേറ്റുകളുടെ രൂപരേഖ മാറ്റുന്നു. ദുബായിയുടെ ബ്രാൻഡ് പേരുകൾ ആലേഖനം ചെയ്യുന്നതിനൊപ്പം അവയുടെ വർണവും കറുപ്പും വെളുപ്പും നിറഞ്ഞ നമ്പർ പ്ലേറ്റുകളാകും അടുത്ത വർഷം ഫെബ്രുവരിയോടെ നിലവിൽ വരിക.

അകലങ്ങളിൽ നിന്നും പുതിയ നമ്പർ പ്ലേറ്റുകൾ വായിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ദുബായ് ബ്രാൻഡിന്‍റെ പേര്, പ്രത്യേക നന്പർ കോഡുകൾ എന്നിവ അടങ്ങിയതായിരിക്കും പുതിയ നന്പർ പ്ലേറ്റുകൾ എന്ന് ആർ ടി എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ചെറു വാഹനങ്ങൾക്കാണ് നന്പർ പ്ലേറ്റുകളിൽ മാറ്റം വരുത്തുക.

cars-30

നിലവിൽ ദുബായ് ബ്രാൻഡ് ആലേഖനം ചെയ്തിരിക്കുന്ന നന്പർ പ്ലേറ്റുകളുള്ളവർക്ക് ചെറുതിന് 35 ദിർഹമും വലിയവക്ക് 50 ദിർഹമും നൽകി പുതിയവയിലേക്ക് മാറ്റം നടത്താം. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്ക് 400 ദിർഹമാണ് അടക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Dubai RTA come up with new vehicle number.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്