വാഹന അപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ സ്വദേശിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി വിധി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: വാഹന അപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ സ്വദേശിക്ക് 22 ലക്ഷം യുഎഇ ദിര്‍ഹം (ഏകദേശം നാല് കോടി രൂപ) കോടതി ചെലവ് ഉള്‍പെടെ നഷ്ടപരിഹാരം നല്‍കുവാനുള്ള ദുബായ് കോടതിയുടെ അപ്പീല്‍ വിധിയാണ് സുപ്രീം കോടതി ശരി വെച്ചത്. തൃശൂര്‍ ചേങ്ങാലൂര്‍ സ്വദേശി കുഞ്ഞു വറീതിന്റെ മകന്‍ ആന്റണി കൊക്കാടന്നാണ് നഷ്ടപരിഹാരം ലഭിക്കുക. ദുബായിലുള്ള ട്രേഡിംഗ് കമ്പനിയില്‍ സെയില്‍സ് റെപ്രസെന്റെറ്റീവ് ആയി ജോലി ചെയ്തു വരവേ 2015ല്‍ ഉമ്മുല്‍ ഖുവൈനില്‍ ഹൈവെയില്‍ വച്ച് അറബു വംശജന്‍ ഓടിച്ച വാഹനവുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ സാരമായ പരിക്കേറ്റ ആന്റണിയെ ആദ്യം ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലും പിന്നീട് ദുബായ് റാഷിദിയ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ദുബായില്‍ സ്വകാര്യ കമ്പനിയില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുന്ന ആന്റണിയുടെ സഹോദരി ഭര്‍ത്താവ് വര്‍ഗീസ് കൊടിയനും, കമ്പനി ഉടമ വര്‍ഗീസ് ആന്റണിയും കൂടി ചേര്‍ന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റസിലെ നിയമ പ്രതി നിധി സലാം പാപ്പിനിശ്ശേരിയെ കേസ് ഏല്പിക്കുകയായിരുന്നു. ക്രിമിനല്‍ കേസില്‍ അറബു വംശജന്‍ ആന്റണിയുടെ ഭാഗത്ത് തെറ്റുണ്ടന്നു വാദിച്ചു കൊണ്ട് തനിക്കു അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ആന്റണിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. 30 ലക്ഷം യുഎഇ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപെട്ടാണ് ദുബായ് കോടതിയില്‍ അറബു വംശജനെയും ഇന്‍ഷുറന്‍സ് കമ്പനിയേയും പ്രതി ചേര്‍ത്ത് കേസ് നല്‍കിയത്. ഈ കേസില്‍ സിവില്‍ കോടതി നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. അതിനെതിരെ നല്‍കിയ അപ്പീല്‍ കേസില്‍ കോടതി ചെലവടക്കം 22 ലക്ഷം ദിര്‍ഹം വാഹന അപകടത്തില്‍പെട്ട ആന്റണിക്ക് നല്‍കാന്‍ ഉത്തരവായി. വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. ഇതില്‍ ആണ് അപ്പീല്‍ കോടതി വിധി ശരി വെച്ച് സുപ്രീം കോടതിയുടെ നിര്‍ണ്ണായകമായ വിധി ഉണ്ടായത്. നാട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആന്റണിയെ അഡ്വക്കേറ്റ് നല്‍കിയ അപേക്ഷയെ മാനിച്ച് കോടതി യുഎഇ യില്‍ നിന്നും മെഡിക്കല്‍ ഡോക്ടറെ നാട്ടില്‍ അയച്ചാണ് എറണാകുളം അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് ഫിസിക്കല്‍ മെഡിസിന്‍ & രിഹാബിലിട്ടേഷന്‍ വകുപ്പ് തലവന്‍ ഡോക്ടര്‍.

accident

കെ സുരേന്ദ്രന്റെ സാനിദ്ധ്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോക്ടറുടെ കൂടെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയും അനുഗമിച്ചിരുന്നു. വിധി നടപ്പിലാക്കി കിട്ടാന്‍ ദുബായ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സമീപ കാലത്ത് ഉണ്ടായ കേസുകളെ താരതമ്യം ചെയ്താല്‍ നല്ല വിധിയാണ് വന്നിരിക്കുന്നതെന്ന് നിയമ പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു.

English summary
Dubai; Supreme court ordered an amount of 3 cr compensation for the Trichur native who met accident
Please Wait while comments are loading...