ജലസംരക്ഷണത്തിന് പുതിയ വാട്ടര്‍ ടാപ്പുമായി ദുബയ്; ആദ്യം പള്ളികളില്‍ സ്ഥാപിക്കും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ദുബയ് ലാംപ് കണ്ടുപിടിച്ച ദുബയ് ജലസംരക്ഷണത്തിന് പുതിയ ടാപ്പുമായി രംഗത്തെത്തി. ജലമൊഴുക്കിന്റെ വേഗതയില്‍ കുറവ് അനുഭവപ്പെടാതെ ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് സാധാരണ പൈപ്പുകളേക്കാള്‍ 80 ശതമാനം കണ്ട് കുറയ്ക്കാന്‍ ദുബയ് ടാപ്പിലൂടെ സാധിക്കുമെന്നാണ് ദുബയ് മുനിസിപ്പാലിറ്റിയുടെ അവകാശവാദം. ഇതിനകത്ത് ഘടിപ്പിച്ച പ്രത്യേക വാല്‍വാണ് ജലസംരക്ഷണം സാധ്യമാക്കുന്നതെന്ന് ദുബയ് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂട്ട പറഞ്ഞു. ആദ്യഘട്ടത്തില്‍ പള്ളികളിലാണ് ഈ ടാപ്പുകള്‍ സ്ഥാപിക്കുക. പ്രാര്‍ഥനയ്ക്ക് മുമ്പ് അംഗശുദ്ധി വരുത്തുന്ന വേളയില്‍ പാഴായിപ്പോകുന്ന ജലം സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും.

താര രാജക്കന്മാര്‍ക്ക് മാത്രമല്ല ദിലീപിനുമുണ്ട് റെക്കോര്‍ഡ്, 15 കൊല്ലം മുമ്പേ സ്വന്തമാക്കിയ നേട്ടങ്ങൾ

പലരും വാട്ടര്‍ ടാപ്പ് തുറന്നിട്ടുകൊണ്ടാണ് ഷൂവും സോക്‌സും അഴിക്കുക. അംഗശുദ്ധി വരുത്തുന്നതിനിടയില്‍ സംസാരിക്കുമ്പോഴും വെള്ളം വെറുതെ പാഴാവുകയാണ് ചെയ്യുന്നത്. ഓരോ വര്‍ഷവും ദുബൈയിലെ പള്ളികളില്‍ നിന്ന് 35,100 ലിറ്റര്‍ വെള്ളമാണ് ഒരു വ്യക്തി ഇങ്ങനെ പാഴാകുന്നതെന്നാണ് കണക്ക്. എന്നാല്‍ ദുബയ് ടാപ്പിന് ഇത് 80 ശതമാനം കുറയ്ക്കാന്‍ പറ്റും. ദുബയ് ടാപ്പിലൂടെ 7,614 ലിറ്ററായി ഇത് കുറയും. ഒരു മിനുട്ടില്‍ 1.41 ലിറ്റര്‍ വെള്ളമാണ് ദുബയ് ടാപ്പ് വഴി പുറത്തുപോവുക. എന്നാല്‍ സാധാരണ ടാപ്പില്‍ അത് 6.5 ലിറ്ററാണ്. അതായത് ഒരു വ്യക്തി വര്‍ഷത്തില്‍ ഉപയോഗിക്കുന്ന 27, 486 ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ കഴിയും.

dubai

പഴയതും പുതിയതുമായ എല്ലാ പള്ളികളിലും ഈ ടാപ്പുകള്‍ സ്ഥാപിക്കുന്നതിന് നിര്‍മാണ കമ്പനിയയായ ജനറല്‍ ട്രേഡിംഗ് കോര്‍പറേഷനുമായി ദുബയ് മുനിസിപ്പാലിറ്റി കരാറില്‍ ഒപ്പുവച്ചു. നിലവില്‍ കെട്ടിടങ്ങള്‍ക്ക് ഇത് ബാധികമാക്കിയിട്ടില്ലെങ്കിലും പള്ളികളില്‍ സ്ഥാപിച്ചുകഴിയുകയും വ്യാവസായികാടിസ്ഥാനത്തില്‍ ഇതിന്റെ ഉല്‍പ്പാദനം ആരംഭിക്കുകയും ചെയ്താല്‍ മറ്റ് കെട്ടിടങ്ങളിലും ക്രമേണ ഇത് നിര്‍ബന്ധമാക്കാനാവും.

ദുബായിലെ 'ചുവന്ന തെരുവ്'; ആവശ്യക്കാരില്‍ ഏറെയും ഇന്ത്യക്കാര്‍, 21കാരിയെ പിച്ചിചീന്തിയത് ഇങ്ങനെ

2021ഓടെ ഊര്‍ജ സംരക്ഷണം, ജല സംരക്ഷണം, അന്തരീക്ഷ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ പുതുരീതികള്‍ നടപ്പാക്കുന്നതോടെ ദുബൈയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ദുബയ് ടാപ്പുമായി മുനിസിപ്പാലിറ്റി രംഗത്തെത്തിയിരിക്കുന്നത്.

English summary
dubai tap to help save water

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്