കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും ഇ. അഹമ്മദ്

Google Oneindia Malayalam News

ദുബായ് : ഗള്‍ഫ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വരുന്ന പാര്‍ലിമെന്റ്‌റ് സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹ്മദ് എം.പി. അറിയിച്ചു. കഴിഞ്ഞ കാലങ്ങളില്‍ യു.പി.എ ഗവന്മെന്റ് പ്രവാസികള്‍ക്കായി ചെയ്തു പോയ പല നല്ല കാര്യങ്ങള്‍ ഉണ്ടെന്നും, തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്നോണം വിവിധ വിഷയങ്ങളില്‍ ഈ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് എയര്‍പോര്‍ട്ട് നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെപ്പറ്റി അറിയിക്കുക, നിര്‍ത്തലാക്കിയ പ്രവാസി കാര്യ മന്ത്രാലയം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുക, മഹാത്മാ ഗാന്ധി സുരക്ഷ യോജന (പ്രവാസി ഇന്‍ഷുറന്‍സ് സുരക്ഷ) പദ്ധതി പുനരവലോകനം ചെയ്ത് ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദവും, ആകര്‍ഷകമാക്കുക, വഴി മുട്ടി നില്‍ക്കുന്ന പ്രവാസി വോട്ടവകാശം, സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഉടനെ നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നല്‍കിയ നിവേദനം കൈപ്പറ്റി ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ahmedsahib

സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ എം.പി.യെ സന്ദര്‍ശിക്കാനെത്തിയ ദുബായ് കെ.എം.സി.സി ഭാരവാഹികളുമായി രാജ്യത്തെ വിശിഷ്യാ കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പ്രവാസികള്‍ക്ക് ചെയ്തു കൊടുക്കുന്ന മികച്ച സൌകര്യങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും യു.എ.ഇ ഭരണാധികാരികളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഒരു സംഘടന എന്ന നിലയില്‍ ദുബായ് കെ.എം.സി.സി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും ഇന്ത്യ രാജ്യത്ത് മതേതരത്വവും സഹിഷ്ണുതയും കാത്തു സൂക്ഷിക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ മുസ്ലിംലീഗ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ ദുബായ് കെഎംസിസി യുടെ നിവേദനം കൈമാറി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് കല്‍മാട്ട, ട്രഷറര്‍ എ.സി. ഇസ്മായില്‍, സഹ ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര് ഹാജി, മൊഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശ്ശേരി, അഡ്വ:സാജിദ് അബൂബക്കര്‍ ,ഇസ്മായില്‍ ഏറാമല, അബ്ദുല്‍കാദര്‍ അറിപ്പാമ്ബ്രാ, ആര്‍.ശുകൂര്‍ , അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ അരീക്കുറ്റി, എന്‍.കെ ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

English summary
E Ahammed Sahib talking about challenges faced by expats living abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X