ഷാർജയിൽ ചരക്ക് ബോട്ടിന് തീപിടിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: ഖാലിദ് പോർട്ടിൽ നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക്ക് ഒരുമണിയോടെയാണ് സംഭവം. അയൽ രാജ്യത്തേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിനായ് ബോട്ടിൽ നിരവധി വസ്തുക്കൾ കയറ്റിയിരുന്നു.

സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും പോർട്ട് അധിക്രതരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.

ferry

സംഭവം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ തീ മറ്റ് ബോട്ടുകളിലേക്ക് പകരുന്നത് തടയാൻ സാധിച്ചു. തീ പിടുത്തത്തെ കുറിച്ച് അന്യേഷണം ആരംഭിച്ചതായി സിവിൽ ഡിഫൻസ് അധിക്രതർ അറിയിച്ചു.

English summary
Ferry boat caught fire; Sharja
Please Wait while comments are loading...