കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുമൈറയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

ജുമൈറയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

  • By Desk
Google Oneindia Malayalam News

ദുബായ്: ജുമൈറ ബീച്ചില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കുതിച്ചെത്തിയ അഗ്നിശമന സേനയുടെ നാല് യൂനിറ്റുകള്‍ ചേര്‍ന്ന് ഏറെ നേരത്തെ കഠിനാധ്വാനത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

നിര്‍മാണത്തിലിരിക്കുന്ന ദി അഗോറ ഷോപ്പിംഗ് മാളിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നിമിഷങ്ങള്‍ക്കകം ഇത് മുകള്‍ നിലകളിലേക്ക് വ്യാപിച്ചു. തീഗോളങ്ങള്‍ ആകാശത്തിലേക്കുയര്‍ന്നു. ജുമൈറ ബീച്ച് റോഡ് പ്രദേശമാകെ കറുത്ത പുകയില്‍ മൂടി.


അഗ്നിബാധയുടെ കാരണമെന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷിച്ച് വരാകയാണെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം വക്താവ് അറിയിച്ചു. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന് മുന്‍കരുതലെടുത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അല്‍ഖൂസ് സെന്റര്‍ ഡയരക്ടര്‍ ലഫ്. കേണല്‍ ഹുസൈന്‍ അല്‍ റഹൂമി പറഞ്ഞു. തീപ്പിടുത്തമുണ്ടായി ആറ് മിനിട്ടുകള്‍ക്കകം അഗ്നി ശമനസേന സംഭവസ്ഥലത്തെത്തി.

അപകടത്തെ തുടര്‍ന്ന് പ്രദേശം പോലിസ് വലയത്തിലായി. ഇതുവഴിയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാത്രി 10 മണിക്ക് ശേഷമാണ് ഇതുവഴി ഗതാഗതം പുനസ്ഥാപിച്ചത്.
തീയണക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ദുബയ് സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാഷിദ് ഥാനി അല്‍ മത്‌റൂശി സംഭവസ്ഥലത്ത് എത്തിയിരുന്നു.

English summary
Firefighters battled a fire that broke out at an under construction shopping mall in Jumeirah One on Sunday, Dubai Civil Defense said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X