ദുബായിലെ ആഗോള ഗ്രാമമായ ഗ്ലോബൽ വില്ലേജ് നവംബർ ഒന്നിന് തുറക്കും

  • Posted By:
Subscribe to Oneindia Malayalam
ദുബൈയില്‍ ഇനി കൌതുകത്തിന്റെ നാളുകള്‍ | Oneindia Malayalam

ദുബായ്: വിസ്മയങ്ങളും കൌതുകങ്ങളും സമന്യയിക്കുന്ന ദുബായ് ആഗോള ഗ്രാമമായ ഗ്ലോബൽ വില്ലേജ് നവംബർ ഒന്ന് ബുധൻ സന്ദർശകർക്കായ് തുറന്നു കൊടുക്കും. നൂറ്റി അൻപത്തി എട്ട് ദിവസം നീണ്ടു നിൽക്കുന്ന മേഖലയിലെ ഏറ്റവും വലിയ വിനോദ വിജ്ഞാന കേന്ദ്രം ഏപ്രിൽ ഏഴിനായിരിക്കും അവസാനിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ലക്ഷക്കണക്കിന് സന്ദർശകരുടെ ഇഷ്ട വിനോദ കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജ് നിരവധി പുതുമകളുമായാണ് ഇത്തവണ സന്ദർശകർക്ക് മുന്നിലെത്തുന്നതെന്ന് ചീഫ് ഓപ്പറേറ്റിംങ് ഓഫീസർ ബദർ അൻവാഇ വ്യക്തമാക്കി.

ക്ലൈമാക്‌സ് മാറിയേക്കും... കാര്യങ്ങള്‍ ദിലീപിന്റെ വരുതിയിലേക്ക്? മുഖ്യ സാക്ഷി മൊഴി മാറ്റി

ആഗോള ഗ്രാമത്തിൽ മാധ്യമ പ്രവർത്തകർക്കായ് ഒരുക്കിയ പ്രത്യേക പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഗ്ലോബൽ വില്ലേജിൻറെ ഇരുപത്തി രണ്ടാം സീസണാണ് ഈ വർഷം ആഘോഷിക്കുന്നത്. എഴുപത്തി അഞ്ചിലധികം രാജ്യങ്ങളുടെ പങ്കാളിത്തമാണ് ഈ സീസണിൽ അധിക്രതർ ഒരുക്കിയിരിക്കുന്നത്. ഇതിൽ തന്നെ ഇരുപത്തി ഏഴ് രാജ്യങ്ങളുടെ പങ്കാളിത്തം ഇത്തവണ ആദ്യമായിട്ടാണ് ഗ്ലോബൽ വില്ലേജിൽ ഉറപ്പുവരുത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കൾച്ചറൽ പ്രോഗ്രാം ഇത്തവണ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ബദർ അൻവാഇ വ്യക്തമാക്കി.

duabi

ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യം ഇത്തവണ ശ്രദദ്ധ നേടും. കാണികളുടെ ഹ്യദയമിടിപ്പ് വർദ്ധിപ്പിക്കുന്ന അതിശയ പ്രകടനങ്ങളുമായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏതാണ്ട് എൺപതിലധികം കാലാകാരന്മാർ ഇതിനകം ആഗോള ഗ്രാമത്തിൽ എത്തിക്കഴിഞ്ഞു.

ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍, സംഭവം തിരൂരില്‍

വിശാലമായ പാർക്കിംങ് സൌകര്യവും ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും രുചി വൈവിധ്യവുമായി നൂറ്റി ഇരുപതിലധികം ഭക്ഷണ കേന്ദ്രങ്ങളും ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുണ്ട്.വിനോദത്തോടപ്പം മികച്ച ഷോപ്പിംങ് അനുഭവങ്ങൾക്കും സാക്ഷിയാകുന്ന ഈ ആഗോള ഗ്രാമം ഇനിയുള്ള നൂറ്റി അൻപത്തിഎട്ട് ദിനങ്ങൾ മിഴിതുറന്നിരിക്കും.

English summary
global village in dubai will be open from november
Please Wait while comments are loading...