സൗദി; വെബ്‌സൈറ്റ് ഹാക്കര്‍മാരുടെ കയ്യില്‍!! വര്‍ക്ക് പെര്‍മിറ്റ് വിതരണം തടസ്സപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് വിതരണം പ്രതിസന്ധിയില്‍. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയടാണ് തൊഴിലാളികളും തൊഴിലുടമകളും പ്രതിസന്ധിയിലായത് മൂന്നാഴ്ചയായിട്ടും തകരാറ് പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിദേശ തൊഴിലാളികളുടെ വര്‍ക്ക്‌പെര്‍മിറ്റ് വിവരങ്ങളുടെ ഡാറ്റാബേസ് ഓണ്‍ലൈനില്‍ ലഭ്യമായാല്‍ മാത്രമേ താമസാനുമതി നല്‍കുന്നതിനുള്ള രേഖ അനുവദിക്കുകയുളളൂ. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ സേവനങ്ങളായ അബ്ശിര്‍, മുഖീം സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വിദേശികളുടെ ഇഖാമ പുതുക്കല്‍ തടസ്സപ്പെട്ടു.

saudi-arabia

ഇഖാമ പുതുക്കാത്തത് മൂലം നിയമ ലംഘകരായി കഴിയുന്നവര്‍ സുരക്ഷാ വകുപ്പിന്റെ പിടിയിലാകാന്‍ സാധ്യതയുണ്ട്. നിയമ ലംഘകരെ ജോലിക്ക് നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. അതേസമയം കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാണെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഓണ്‍ലൈന്‍ സേവനങ്ങളുമായി ബന്ധിപ്പിച്ച് പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ കോള്‍സെന്റര്‍ അറിയിച്ചിട്ടുണ്ട്.

English summary
Hackers damaged work permit distribution in Saudi ministry of labour.
Please Wait while comments are loading...