കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിത ചന്ദ്രിക മാര്‍ച്ച് 16ന് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറും

Google Oneindia Malayalam News

ദുബായ്: പ്രവാസ ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ 13-ാം വാര്‍ഷികാഘോഷ ഭാഗമായി വിപുലമായ പരിപാടികള്‍ യുഎഇയില്‍ സംഘടിപ്പിക്കുന്നു. പ്രവാസ മഹിളാ ചന്ദ്രിക, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എന്നിവയുടെ ആഭിമുഖ്യത്തിലാണ് യഥാക്രമം 'ചന്ദ്രികാ വസന്തം', 'ഹരിത ചന്ദ്രിക' എന്നീ ബാനറുകളില്‍ ദുബായ്, ഷാര്‍ജ, ഫുജൈറ, അബുദാബി എമിറേറ്റുകളില്‍ വ്യത്യസ്ത പരിപാടികള്‍ ഒരുക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഗവേണിംഗ് ബോഡി ചെയര്‍മാന്‍ യഹ്യ തളങ്കര, ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍, റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, യുഎഇ കെഎംസിസി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'ചന്ദ്രികാ വസന്തം' ദുബായ്, ഷാര്‍ജ, ഫുജൈറ എമിറേറ്റുകളിലാണ് ഒരുക്കുന്നത്. പ്രവാസ മഹിളകളുടെ സംഗമം, സ്ത്രീ ശാക്തീകരണ പുരസ്‌കാരം, ഗസല്‍ സന്ധ്യ എന്നിവയാണ് മുഖ്യ പരിപാടികള്‍. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21ന് വ്യാഴാഴ്ച വൈകുന്നേരം 6ന് ഒരുക്കുന്ന പരിപാടിയില്‍ പ്രമുഖ വനിതകള്‍ പങ്കെടുക്കും. വനിതാ ശക്തീകരണത്തില്‍ യുഎഇ മറ്റു അറബ് രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണ്. ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാരുള്ള രാജ്യം കൂടിയാണ് യുഎഇ. ഭരണ-ശാസ്ത്ര-സാങ്കേതിക-കലാ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം യുഎഇയില്‍ പ്രഗല്‍ഭ വനിതകളുടെ നീണ്ട നിര തന്നെയുണ്ട്.

nri

വനിതകളുടെ സംഗമവും അവരില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ച വനിതകളെ പുരസ്‌കാരം നല്‍കി ആദരിക്കലും 'ചന്ദ്രികാ വസന്തം' പരിപാടികളില്‍ ഉണ്ടായിരിക്കും. പ്രശസ്ത ഗസല്‍ ഗായിക ഗായത്രി അശോകന്റെ ഗസലിന് പുറമെ, വ്യത്യസ്ത മേഖലകളില്‍ വിജയം വരിച്ച വനിതകളെ കുറിച്ചുള്ള ഡോക്യുമെന്ററി വേദിയില്‍ പ്രദര്‍ശിപ്പിക്കും. പ്രഗല്‍ഭ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. 2018 ജനുവരി 11ന് വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ ഒരുക്കുന്ന പരിപാടിയില്‍ പ്രശസ്ത ഗായകന്‍ ഉംബായിയുടെ ഗസല്‍ ആലാപനം ഉണ്ടാകും. പ്രമുഖ വനിതകളെ ആദരിക്കും. മറ്റു പരിപാടികളുമുണ്ടാകും.

nri

ജനുവരി 12ന് വെള്ളിയാഴ്ച ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബില്‍ ഒരുക്കുന്ന പരിപാടിയിലും ഗായകന്‍ ഉംബായിയുടെ ഗസല്‍ ആലാപനം ഉണ്ടാകും. ചടങ്ങില്‍ പ്രമുഖരെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 'ഹരിത ചന്ദ്രിക' മാര്‍ച്ച് 16ന് അബുദാബി നാഷണല്‍ തിയ്യറ്ററിലാണ് സംഘടിപ്പിക്കുന്നത്. അറബ് പ്രമുഖര്‍ക്ക് പുറമെ, വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളും സംബന്ധിക്കും. പ്രമുഖ ഗായകര്‍ അണിനിരക്കുന്ന മാപ്പിളപ്പാട്ടും സിനിമാ-ഹാസ്യ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളും അരങ്ങേറും. പരിപാടികളിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. പ്രവേശന പാസിന് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04 2386888.
English summary
Haritha chandrika in Abhudhabi National theatre on March 16th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X