ഇസ്രായേല്‍ ബന്ധത്തെ വിമര്‍ശിച്ച സൗദി വനിതാ ആക്ടിവിസ്റ്റ് അറസ്റ്റില്‍

  • Posted By: Desk
Subscribe to Oneindia Malayalam

റിയാദ്: ഇസ്രായേലുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തെ വിമര്‍ശിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട വനിതാ സാമൂഹ്യപ്രവര്‍ത്തകയെ സൗദി പോലിസ് അറസ്റ്റ് ചെയ്തു. നോഹ അല്‍ ബലാവിയാണ് ഇസ്രായേല്‍-സൗദി ബന്ധത്തെ കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചതിന് രണ്ടാഴ്ചയിലേറെയായി സൗദി തടവില്‍ കഴിയുന്നത്. പോലിസ് ആവശ്യപ്പെട്ടതു പ്രകാരം ജനുവരി 23ന് തബൂക്ക് സ്റ്റേഷനില്‍ ഹാജരായ ബലാവിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വയ്ക്കുകയായിരുന്നുവെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന കുറ്റപ്പെടുത്തി.

ഭീകരവാദം നിയന്ത്രിക്കാൻ അതിര്‍ത്തിയിൽ വേലി സ്ഥാപിക്കൂ: ട്രംപിനോട് പാകിസ്താൻ, പാക് മന്ത്രിയുടേത് വെല്ലുവിളി!!


യുവതിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുവാദം വേണമെന്നാവശ്യപ്പെട്ട് നേരത്തേ നടത്തിയ കാംപയിനെ കുറിച്ചും പോലിസ് ചോദ്യം ചെയ്തതായി എ.എല്‍.ക്യു.എസ്.ടി എന്ന സംഘടന പറഞ്ഞു. അഞ്ച് ദിവസം കൊണ്ട് വിട്ടയക്കുമെന്ന് പറഞ്ഞ ബലാവിയെ സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം വിചാരണ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഭരണകൂടമെന്നും സംഘടന ആരോപിച്ചു. അഞ്ച് വര്‍ഷം വരെ തടവിനും എട്ട് ലക്ഷം റിയാല്‍ പിഴയ്ക്കും ശിക്ഷിക്കപ്പെടാവുന്ന കേസാണിത്.

saudiarabia

ഇസ്രായേല്‍-സൗദി ബന്ധം സാധാരണ നിലയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ വിമര്‍ശിച്ച് നോഹ അല്‍ ബലാവി പോസ്റ്റ് ചെയ്ത കമന്റുകളാണ് അധികൃതരെ ചൊടിപ്പിച്ചത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുക എന്നതിനര്‍ഥം അധിനിവേശത്തെ അംഗീകരിക്കലാണെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്ത് വിലകൊടുക്കേണ്ടി വന്നാലും ഇസ്രായേലിനെ അംഗീകരിക്കുന്ന പ്രശ്‌നമില്ല. ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ ഒരു അറബിക്കും ഗുണം ലഭിക്കാന്‍ പോവുന്നില്ല. സയണിസ്റ്റ് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് അതിലൂടെ സംരക്ഷിക്കപ്പെടുകയെന്നും അവര്‍ പറഞ്ഞിരുന്നു.

ബലാവിയെ അറസ്റ്റ് ചെയ്ത കാര്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സൗദി ഭരണകൂടം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഒരാള്‍ക്ക് തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം മൗലികമാണെന്നും അതിന്റെ പേരില്‍ അവരെ ജയിലിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ബലാവിയെ ഉടന്‍ മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. രാജകീയ കോടതിയെ ടിവി പരിപാടിക്കിടെ വിമര്‍ശിച്ചതിന് അല്‍ വത്തന്‍ കോളമിസ്റ്റ് സാലിഹ് അല്‍ സാലിഹിയെ സൗദി കോടതി കഴിഞ്ഞ ദിവസം അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

English summary
human rights abuse in saudi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്