കുര്‍ദ് ഹിതപരിശോധനയ്‌ക്കെതിരേ ഇറാഖി പാര്‍ലമെന്റ് വോട്ട് രോഖപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: ഇറാഖിന്റെ അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ സപ്തംബര്‍ 25ന് നടത്താനിരിക്കുന്ന സ്വാതന്ത്ര്യ ഹിതപ്പരിശോധനയെ എതിര്‍ത്തുകൊണ്ട് ഇറാഖ് പാര്‍ലമെന്റ് വോട്ട് ചെയ്തു. കുര്‍ദ് പ്രദാദേശിക ഭരണകൂടം നടത്തുന്ന ഹിതപ്പരിശോധനക്കെതിരായാണ് ഭൂരിപക്ഷം അംഗങ്ങളും വോട്ട് ചെയ്തത്. കുര്‍ദ് എം.പിമാര്‍ സഭ ബഹിഷ്‌ക്കരിച്ചു.

ഇറാഖിന്റെ ഐക്യം കാത്തുസൂക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാനും അതോടൊപ്പം ഈ വിഷയത്തില്‍ ഗൗരവത്തോടെയുള്ള ചര്‍ച്ച ആരംഭിക്കാനും ഇറാഖ് പ്രതിജ്ഞാബദ്ധമാണെന്ന് സ്പീക്കര്‍ സാലിം അല്‍ ജബൂരി പറഞ്ഞു. ഹിതപ്പരിശോധന ഭരണഭരണാവിരുദ്ധമാണെന്നും രാജ്യത്ത് സുരക്ഷാ-സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അത് വഴിവെക്കുകയും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും വോട്ടെടുപ്പിന് മുമ്പ് സംസാരിച്ച പാര്‍ലമെന്റംഗം അമ്മാര്‍ തോമ പറഞ്ഞു.

iraq

മേഖലയിലെ രാജ്യങ്ങളായ ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും ഹിതപ്പരിശോധനയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു. മേഖലയെ കൂടുതല്‍ അസ്ഥിരമാക്കാനേ ഇത് ഉപകരിക്കൂ എന്നാണ് ഈ രാജ്യങ്ങളുടെ വാദം.

ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റാണ് (കെ.ആര്‍.ജി) കുര്‍ദ് പ്രദേശം ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി ഹിതപ്പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വതന്ത്ര കുര്‍ദ് രാജ്യത്തിനായുള്ള ഹിതപരിശോധനാ നീക്കം മധ്യപൗരസ്ത്യ ദേശത്തെ തന്നെ അസ്ഥിരിപ്പെടുത്തുന്നതാണെന്നും അത് ഇറാഖി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും തുര്‍ക്കി ഉപപ്രധാനമന്ത്രി ബാകിര്‍ ബൊസ്ദാഗ് അഭിപ്രായപ്പെട്ടിരുന്നു. ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന ഇറാഖില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്താനുള്ള നീക്കം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്ലുവും അഭിപ്രായപ്പെടുകയുണ്ടായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Iraqi parliament has voted to oppose a referendum on the independence of Iraq’s semi-autonomous Kurdistan region. The majority of lawmakers voted against the referendum — planned by the Kurdistan Regional Government — during a parliament session on Tuesday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്