ഒട്ടകയോട്ട മല്‍സരത്തോടെ സൗദി ജനാദ്രിയ ഉല്‍സവത്തിന് പ്രൌഢോജ്വല തുടക്കം

  • Posted By: Desk
Subscribe to Oneindia Malayalam

റിയാദ്: സൗദി നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിക്കുന്ന 32-ാമത് ദേശീയ പൈതൃകോത്സവത്തിനു പുരാതന അറബ് സംസ്‌കൃതിയുടെ അടയാള ചിഹ്നമായ ഒട്ടകയോട്ടത്തോടെ തുടക്കമായി. ഇന്ത്യ വിശിഷ്ടാതിഥിയായി പങ്കടുക്കുന്ന മേളയില്‍ ഇന്ത്യ-സൗദി ബന്ധത്തെയും സംസ്‌കാരിക വിനിമയങ്ങളെയും അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണെവിടെയും.

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണു സൗദിയുടെ സുപ്രധാന ദേശീയ ഉല്‍സവങ്ങളിലൊന്നായ ജനാദ്രിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ചടങ്ങിലെ മുഖ്യാതിഥിയായി. കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായി.

ഇറാന്‍, ഉത്തര കൊറിയ ഒളിംപിക്‌സ് താരങ്ങള്‍ക്ക് സാംസംഗ് ഫോണ്‍ നല്‍കില്ലെന്ന് ദക്ഷിണ കൊറിയ!

ഒട്ടകയോട്ട മത്സരത്തെ തുടര്‍ന്ന് ബദര്‍ അല്‍ മുഹ്സിന്‍ രാജകുമാരന്‍ സംഘടിപ്പിച്ച ഓപ്പറേറ്റ സംഗീത പരിപാടി ആസ്വാദകര്‍ക്ക് വിരുന്നായി. ഇന്ത്യയുടേയും സൗദിയുടെയും വിവിധ കലാ സാംസ്‌കാരിക തനിമകള്‍ വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. വിവിധ മേഖലകളിലെ സേവനത്തിന് അവാര്‍ഡിന് അര്‍ഹരായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അതോടൊപ്പം ഒട്ടകയോട്ട മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും സല്‍മാന്‍ രാജാവ് വിതരണം ചെയ്തു.

sushma

റിയാദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഇന്ത്യന്‍ കലാസമന്വയ പരിപാടികള്‍ സദസ്സിന്റെ നീണ്ട കൈയടികള്‍ നേടി. ഉദ്ഘാടനച്ചടങ്ങില്‍ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. പൊതുജനങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ പ്രവേശനം അനുവദിക്കും.

king

21 ദിവസം നീണ്ടുനില്‍ക്കുന്ന ജനാദ്രിയ ഉല്‍സവത്തിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ 11 വരെയാണ് കേരളത്തിന്റെ കലാപ്രകടനങ്ങള്‍ വേദികളില്‍ അരങ്ങേറും. കേരളത്തില്‍ നിന്നുള്ള പ്രമുഖ കലാകാരന്‍മാരുടെ സംഘം വിവിധ കലാപരിപാടികളായ ഒപ്പന, ദഫ്മുട്ട്, കോല്‍കളി, വഞ്ചിപ്പാട്ട്, ചാക്യാര്‍കൂത്ത്, കഥകളി, യോഗ, വള്ളംകളി തുടങ്ങിയ പരിപാടികളാണ് അവതരിപ്പിക്കുക.

camel

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ പ്രകടനങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

English summary
janadriyah festival begins in saudi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്