ദളിതനെയും, ന്യൂനപക്ഷങ്ങളെയും, സ്വതന്ത്രചിന്തകരെയും തല്ലിക്കൊല്ലുന്ന സംഘ് സംസ്കാരം കേരളത്തിൽ വേണ്ട

  • Posted By:
Subscribe to Oneindia Malayalam

ദമ്മാം: പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആർ.എസ്.എസ് ആക്രമണം അത്യന്തം അപലപനീയമാണെന്നും, ജാതിമതശക്തികൾ അസഹിഷ്ണുത പരത്തുന്ന വർത്തമാനകേരളത്തിന്റെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും പ്രശസ്തകവിയും ഗാനരചയിതാവുമായ പി.കെ.ഗോപി പറഞ്ഞു. നവയുഗം സാംസ്കാരികവേദിയുടെ അതിഥിയായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങാൻ ദമ്മാം എയർപോർട്ടിൽ എത്തിയ അദ്ദേഹം, മാധ്യമപ്രവർത്തകരോട് പ്രതികരിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

kureeppuzha

കേരളം കലയും സാംസ്കാരികപ്രവർത്തനങ്ങളും സാമൂഹികപരിവർത്തനങ്ങളും വഴി ദശകങ്ങൾ കൊണ്ട് കഷ്ടപ്പെട്ട് നേടിയ പുരോഗമനസമൂഹത്തെ പുറകോട്ടു പിടിച്ചു വലിയ്ക്കുന്ന സംഘടിതപ്രവർത്തനങ്ങളാണ് ഇന്ന് ജാതിമതവർഗ്ഗീയ കോമരങ്ങൾ നടത്തുന്നത്. സ്വതന്ത്രചിന്തയുള്ള മനുഷ്യർ സ്വന്തം അഭിപ്രായം പറഞ്ഞാൽ അവരെ കായികമായി ആക്രമിയ്ക്കുന്ന പ്രവണത അത്യന്തം അപകടകരമാണ്. ജാതിമതഭ്രാന്തിന്റെ പുതിയ മുഖമാണോ അതോ കേന്ദ്രഭരണം കൈവെള്ളയിൽ ഉള്ളതിന്റെ ബാക്കിപത്രമാണോ ഈ അസഹിഷ്ണുത എന്ന് ബന്ധപ്പെട്ടവർ പറയണം. ഇത്തരം ശക്തികൾക്കെതിരെ ശക്തമായി പ്രതികരിയ്ക്കാൻ കേരളസമൂഹവും ഭരണാധികാരികളും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദളിതനെയും, ന്യൂനപക്ഷങ്ങളെയും, സ്വാതന്ത്രചിന്തകരെയും തല്ലിക്കൊല്ലുന്ന സംസ്കാരം കേരളത്തിൽ വേണ്ട

ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന പോലെ ദലിതനെയും, ന്യൂനപക്ഷങ്ങളെയും, സ്വാതന്ത്രചിന്തകരെയും തല്ലിക്കൊല്ലുന്ന മനുവാദസംസ്കാരം കേരളത്തിൽ വളർത്തി, അതുവഴി ജാതിമതവർഗ്ഗീയതയിലൂടെ ഭരണാധികാരം നേടിയെടുക്കാനാണ് സംഘപരിവാർ ശ്രമിയ്ക്കുന്നതെന്നും, ഇതിന്റെ ഉത്തമഉദാഹരണമാണ് കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആർ.എസ്.എസ് ആക്രമണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിൽ പറഞ്ഞു.

കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. അശാന്തൻ എന്ന ദളിത് കലാകാരന്റെ മൃതദേഹത്തോട് ആർ. എസ്.എസ്സുകാർ കാട്ടിയ അനാദരവിനെക്കുറിച്ചും, വടയമ്പാടി ജാതിമതില്‍ സമരത്തെക്കുറിച്ചും അദ്ദേഹം ഉത്‌ഘാടനപ്രസംഗത്തിൽ പറഞ്ഞതാണ് ആക്രമണത്തിന് കാരണം. ആർ.എസ്.എസുകാരുടെ വർഗ്ഗീയഅജണ്ടയെ ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തും എന്ന ധാർഷ്ട്യം കേരളത്തിൽ നടക്കില്ല. ഈ ആക്രമണം നടത്തിയവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്നും, സംഘപരിവാറിനെ ഒറ്റപ്പെടുത്താൻ കേരളസമൂഹം തയ്യാറാകണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

English summary
Navayugom reaction against Kureeppuzha Sreekumar attak.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്