കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ വെട്ടിലാകും!! രണ്ടു പരീക്ഷകള്‍ നിര്‍ബന്ധം; ഒന്ന് നാട്ടില്‍... കടുപ്പിച്ച് കുവൈത്ത്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഒരു ജോലി ലഭിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അഭിലാഷമാണ്. അതും ഉയര്‍ന്ന ശമ്പളമുള്ള ജോലിയാകുമ്പോള്‍ പ്രത്യേകിച്ചും. നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി തേടിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ പോകുന്നത്. എന്നാല്‍ അടുത്ത കാലത്തായി വിദേശരാജ്യങ്ങള്‍ പ്രവാസികള്‍ക്ക് ജോലി നല്‍കുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നത് കുവൈത്തിലാണ്. ജോലി ലഭിക്കുന്നതിന് രണ്ടു പരീക്ഷകള്‍ നടത്താനാണ് കുവൈത്ത് ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

1

കഴിവുള്ളവര്‍ക്ക് മാത്രം ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണം വരുന്നതെന്ന് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പാം) വൃത്തങ്ങള്‍ പറയുന്നു. ഓരോ മേഖലയിലും പ്രാവീണ്യമുള്ളവരെ കണ്ടെത്താനാണ് പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷയും തിയററ്റിക്കല്‍ പരീക്ഷയും നടത്തിയ ശേഷമാകും ജോലി നല്‍കുക.

2

ആദ്യഘട്ടത്തില്‍ 20 മേഖലകളിലാണ് ഈ നിയന്ത്രണം കുവൈത്ത് കൊണ്ടുവരുന്നത്. വിദേശങ്ങളിലെ കുവൈത്ത് എംബസി മുഖേനയാണ് ഒരു പരീക്ഷ നടത്തുക. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് കുവൈത്തിലേക്ക് വരാം. കുവൈത്തിലെത്തിയ ശേഷം മറ്റൊരു പരീക്ഷ കൂടി നടത്തും. ഈ പരീക്ഷയിലും വിജയിച്ചാല്‍ മാത്രമേ ജോലി ലഭിക്കൂ.

3

പ്രൊഫഷണല്‍ ജോലി തേടുന്നവര്‍ക്കാണ് ഇത്തരത്തില്‍ രണ്ടു പരീക്ഷ നടത്തുക. പ്രാക്ടിക്കല്‍ പരീക്ഷ കുവൈത്തിലായിരിക്കുമെന്ന് പാം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ പ്രൊഫഷണല്‍ ജോലിയിലും ഈ നിയന്ത്രണം കൊണ്ടുവരും. ആദ്യ ഘട്ടത്തില്‍ 20 തൊഴില്‍ രംഗത്താകും പരീക്ഷകള്‍ നടത്തുക.

4

അതേസമയം, 71 മേഖലകളിലെ പ്രൊഫണലുകള്‍ക്ക് പരീക്ഷകള്‍ നടത്തുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് ഒരു കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്. എഞ്ചിനിയറിങ് രംഗത്തെ തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതി ലഭിച്ചാലാകും കേന്ദ്രം തുടങ്ങുക.

5

പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടത്തുക. ശേഷം പെര്‍മിറ്റ് പുതുക്കുന്നവര്‍ക്കും പരീക്ഷ നടത്തും. ശാസ്ത്ര, എഞ്ചിനിയറിങ് രംഗത്ത് ജോലി നോക്കുന്നവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ രണ്ടു പരീക്ഷകള്‍ നടത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജോലി തേടിയെത്തുന്നവരില്‍ നിന്ന് കഴിവുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Qatar News: വെറും 3 ലക്ഷം പേര്‍!! ചെലവിട്ടത് 20000 കോടി ഡോളര്‍; ഖത്തര്‍ പണമെറിഞ്ഞ് നേടിയ വസന്തംQatar News: വെറും 3 ലക്ഷം പേര്‍!! ചെലവിട്ടത് 20000 കോടി ഡോളര്‍; ഖത്തര്‍ പണമെറിഞ്ഞ് നേടിയ വസന്തം

6

അതേസമയം, പ്രവാസികള്‍ വിസ പുതുക്കുന്ന വേളയില്‍ പരീക്ഷ നടത്താനുള്ള സാധ്യതയമുണ്ട്. വിദേശികളാണ് കുവൈത്തില്‍ കൂടുതലുള്ളത്. രാജ്യത്തെ സുപ്രധാന പദവികളില്‍ നിന്ന് വിദേശികളെ ഒഴിവാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവത്രെ. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ തീരുമാനവും പുതിയ നിയന്ത്രണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

7

എഴുത്തുപരീക്ഷ നാട്ടിലും പ്രായോഗിക പരീക്ഷ കുവൈത്തിലും നടക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വന്നിട്ടുള്ള വിവരം. കുവൈത്തിലെത്തിയ ശേഷം പരീക്ഷയില്‍ തോറ്റാല്‍ പ്രവാസികള്‍ തിരിച്ചുപോരേണ്ടി വരും. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് നിശ്ചിത സമയം അനുവദിക്കും. ഈ നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആരംഭിച്ചാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുമെന്ന് പറയപ്പെടുന്നു.

മുങ്ങിയ മത്തി തിരിച്ചെത്തി!! കേരള തീരത്ത് ചാകര!! എല്ലാത്തിനും കാരണം ലാലിനോമുങ്ങിയ മത്തി തിരിച്ചെത്തി!! കേരള തീരത്ത് ചാകര!! എല്ലാത്തിനും കാരണം ലാലിനോ

English summary
Kuwait Mulls Two Exam For Foreign Job Seekers to Find Skilled Laborer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X