മര്‍കസ് യുഎഇ ദേശീയ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യു എ ഇ ദേശീയ ദിനം വൈവിധ്യമാര്‍ന്ന ചടങ്ങുളോടെ ദുബായ് മര്‍കസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടി (ശനി)ന് അല്‍ വാസല്‍ ക്ലബ്ബില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് യു എ ഇ യുടെ പൈതൃകം വിളിച്ചോതുന്ന വിത്യസ്ത കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മാപ്പിളപ്പാട്ട്, ഖവാലി സംഗീതം, ദഫ്മുട്ട്, കുട്ടികളുടെ അറബ് ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ എന്നിവക്ക് സാഹിത്യോത്സവ് പ്രതിഭകള്‍ നേതൃത്വം നല്‍കും.

സഹവര്‍ത്തിത്വത്തിന്റെയും പുരോഗതിയുടേയും പാതയിലേക്ക് ലോകത്തിന് തന്നെ മാതൃകയായി രാജ്യത്തെ നയിക്കുന്ന യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനും മലയാളി സമൂഹത്തിന്റെ അഭിനന്ദനം അറിയിച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിഅ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയില്‍ വിവിധ കര്‍മ പദ്ധതികളോടെ നാല്‍പത് വര്‍ഷം പൂര്‍ത്തീകരിച്ച കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ റൂബി ജൂബിലിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുംകൂടിയാണ് പരിപാടികള്‍.

markaz

റൂബി ജൂബിലിയോടനുബന്ധിച്ച് മലയാളികള്‍ക്കിടയില്‍ മര്‍കസിന്റെ സന്ദേശം എത്തിക്കുന്നതിന് വിവിധ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പുറമെ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ പ്രസംഗിക്കും. വിവരങ്ങള്‍ക്ക് 04-2973999.മതകാര്യ മന്ത്രാലയത്തിന്റെ (ഔഖാഫ്) അംഗീകാരത്തോടെ രണ്ടര പതിറ്റാണ്ടിലധികമായി ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മത, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനമാണ് ദുബായ് മര്‍കസ് ഇസ്ലാമിക് പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി മദ്രസ, വയോജന ക്ലാസ്സുകള്‍, അന്യ ഭാഷാ പഠന കോഴ്സുകള്‍, ഖുര്‍ആന്‍ പഠന കേന്ദ്രം, ഇസ്ലാമിക് ലൈബ്രറി എന്നിവക്ക് പുറമെ മലയാളികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ധാര്‍മിക ബോധവത്കരണം, വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍, ആരോഗ്യ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായി സംഘാടകര്‍ പറഞ്ഞു.

മര്‍കസ് മാനേജര്‍ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, ഐ സി എഫ് സെക്രട്ടറി അബ്ദുസലാം കാഞ്ഞിരോട്, മര്‍കസ് സെക്രട്ടറി അബൂബക്കര്‍ കേളോത്ത്, പബ്ലിക് റിലേഷന്‍ മാനേജര്‍ ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, കരീം തളങ്കര, സലീം ആര്‍ ഇ സി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Markaz UAE national day celebration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്