കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ ഇന്ത്യയിലേയ്ക്ക് ഇനി വളരെ കുറഞ്ഞ നിരക്കില്‍ ഫോണ്‍ചെയ്യാം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: നാട്ടിലേയ്ക്കുള്ള ഫോണ്‍വിളി പലപ്പോഴും പ്രവാസിയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. അതും തുച്ഛമായ വേതനത്തില്‍ യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്. എന്നാല്‍ നാട്ടിലേയ്ക്ക് വിളിയ്ക്കാതിരിയ്ക്കാനാവുമോ. വിളിയ്ക്കാതിരുന്നാല്‍ പിന്നെ പരാതിയായി പരിഭവവമായി. എന്നാലേ ഇനി അധികം പണം മുടക്കാതെ നാട്ടിലേയ്ക്ക് വിളിയ്ക്കാം. ഇന്റര്‍നാഷണല്‍ കോളുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന പുതിയ പ്രീപെയ്ഡ് സിം യുഎഇയില്‍ പ്രചരിയ്ക്കുന്നു.

ഫൈവ് പ്രീയപെയിഡ് മൊബൈല്‍ കണക്ഷന്‍ എന്നാണ് പുതിയ ,സിം കാര്‍ഡിന്‍രെ പേര്. തേര്‍ഡ് പാര്‍ട്ടി സര്‍വീസ് ആണെങ്കിലും ഇത്തിസലാത്താണ് ഇത് വിപണിയിലിറക്കിയിരിയ്ക്കുന്നത്. എന്നാല്‍ എല്ലാ ഇത്തിസലാത്ത് ഔട്ട്‌ലൈറ്റുകളിലും പുതിയ സിം കാര്‍ഡ് ലഭ്യമല്ല.സോഫ്ട് ലോഞ്ച് ആയതിനാല്‍ അധികമാര്‍ക്കും പുതിയ സിംകാര്‍ഡിനെപ്പറ്റി അറിയില്ല. ഇത്തിസലാത്താകട്ടെ ഇതിന് വലിയ പ്രചാരവും ആദ്യം നല്‍കിയിരുന്നില്ല.

Etisalat

പത്ത് ദിര്‍ഹം മുടക്കിയാല്‍ സിം സ്വന്തമാക്കാം. ഒരു ദിര്‍ഹം ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഫൈവ് പ്രീപെയ്ഡ് സിം ഉപയോഗിയ്ക്കുന്നവര്‍ക്ക് ഇന്ത്യയിലേയ്ക്ക് സെക്കന്റിന് 0.005 ദിര്‍ഹം എന്ന നിരക്കില്‍ വിളിയ്ക്കാം. ഡാറ്റ ചാര്‍ജ്ജ് ദിര്‍ഹം 0.20 പെര്‍ എംബി എന്ന നിരക്കിലാണ്.

ലൈഫ് ടൈം വാലിഡിറ്റിയാണ് സിംകാര്‍ഡുകള്‍ക്കുള്ളത്. എന്നാല്‍ മൂന്ന് മാസത്തില്‍ അധികം ഉപയോഗിയ്ക്കാതിരുന്നാല്‍ പ്രധാന ബാലന്‍സ് ഉള്‍പ്പടെ വിച്ഛേദിയ്ക്കും.ടെലികോം കമ്പനിയായ ഡിയുവുമായുള്ള കിടമത്സരത്തിന്റെ ഭാഗമായിട്ടാണ് ഇത്തിസലാത്തിന്റെ പുതിയ സിം കാര്‍ഡ് എത്തുന്നത്.

English summary
New SIM card targets UAE low-income workers.The Five Sunrise card offers very cheap international call rates, mainly to Asian countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X